22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ‘ലക്കി ബിൽ’ ആപ്പ് ഹിറ്റ്; ആദ്യ 3 ദിവസങ്ങളിൽ തന്നെ 13429 ബില്ലുകൾ അപ്‌ലോഡ് ചെയ്തു
Kerala

‘ലക്കി ബിൽ’ ആപ്പ് ഹിറ്റ്; ആദ്യ 3 ദിവസങ്ങളിൽ തന്നെ 13429 ബില്ലുകൾ അപ്‌ലോഡ് ചെയ്തു

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 13,429 ബില്ലുകളാണ് ആപ്പിൽ അപ്ലോഡ് ചെയ്യപ്പെട്ടത് .

ആപ്പിൽ ബില്ലുകൾ അപ്ലോഡ് ചെയ്തവർക്കുള്ള പ്രതിദിന നറുക്കെടുപ്പിലെ വിജയികളായവരുടെ വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പ് ഫെയ്സ്ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാണ്. ആപ്പ് നോട്ടിഫിക്കേഷനായും അറിയിപ്പ് ലഭിക്കും. പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും, വനശ്രീ നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും ലഭിക്കും. ഗിഫ്റ്റ് പാക്കറ്റുകൾ മൊബൈൽ ആപ്പിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയച്ച് നൽകും.

ബില്ലുകൾ അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കൾ ബില്ലിലെ വിവരങ്ങളും, മൊബൈൽ ആപ്പ് സ്വയം ബില്ലിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളായ ജി.എസ്.ടി നമ്പർ, ബിൽ തീയതി, ബിൽ നമ്പർ, ബിൽ തുക എന്നിവ ഒത്ത് നോക്കി ശരിയയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബില്ലുകൾ സമർപ്പിക്കാവു. ആപ്പ് സ്വമേധയാ ശേഖരിക്കുന്ന വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്തി സമർപ്പിക്കണം. ആപ്പിലെ ബിൽ വിവരങ്ങളും ഒപ്പം സമർപ്പിക്കുന്ന ബില്ലിലെ വിവരങ്ങളും വ്യത്യസ്തമാണെകിൽ തെറ്റായ ബില്ലുകൾ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കും.

പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സി യുടെ 3 പകൽ/ 2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസസൗകര്യം 25 പേർക്ക് ലഭിക്കും. പ്രതി മാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും, ബമ്പർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയുമാണ് മറ്റ് സമ്മാനങ്ങൾ . പ്രതിവർഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബിൽ ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബിൽ ആപ്പ് പുറത്തിറക്കിയത്. ഗൂഗിൾ പ്‌ളേസ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ലക്കി ബിൽ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

Related posts

ഇൻസുലിൻ, ഇനി ‘തണുപ്പില്ലാതെ’;’വില പകുതിയോളം കുറയ്ക്കാമെന്നു പ്രതീക്ഷ’.

Aswathi Kottiyoor

ഒത്തുതീർപ്പാക്കിയ പീഡനക്കേസ്‌ റദ്ദാക്കുന്നതിൽ 
പൊതുമാനദണ്ഡം ഉണ്ടാക്കാനാകില്ല : ഹൈക്കോടതി

Aswathi Kottiyoor

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox