26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോ​​വ​​ളം-​​ബേ​​ക്ക​​ൽ ജ​​ല​​പാ​​ത: ആ​​ദ്യ​​ഘ​​ട്ടം ഒ​​ക്ടോ​​ബ​​റി​​ൽ
Kerala

കോ​​വ​​ളം-​​ബേ​​ക്ക​​ൽ ജ​​ല​​പാ​​ത: ആ​​ദ്യ​​ഘ​​ട്ടം ഒ​​ക്ടോ​​ബ​​റി​​ൽ

നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി: കോ​​​​​വ​​​​​ളം-​​​​​ബേ​​​​​ക്ക​​​​​ൽ ജ​​​​​ല​​​​​പാ​​​​​ത ആ​​​​​ദ്യ​​​​​ഘ​​​​​ട്ടം ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്നു സി​​​​​യാ​​​​​ൽ എം​​​​​ഡി എ​​​​​സ്. സു​​​​​ഹാ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. നി​​​​​ർ​​​​​മാ​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​തി​​​​​വേ​​​​​ഗം പു​​​​​രോ​​​​​ഗ​​​​​മി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 12 ഘ​​​​​ട്ട​​​​​ങ്ങ​​​​​ളാ​​​​​യി തി​​​​​രി​​​​​ച്ചാ​​​​​ണ് പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.
ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ചി​​​​​ല​​​​​ക്കൂ​​​​​ർ മു​​​​​ത​​​​​ൽ ക​​​​​ഠി​​​​​നം​​​​​കു​​​​​ളം വ​​​​​രെ​​​​​യു​​​​​ള്ള 35 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന സ​​​​​ജ്ജ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ല​​‌​‌​​‌ക്‌ട്രി​​​​​ക് ബോ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണ് സ​​​​​ർ​​​​​വീ​​​​​സി​​​​​നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ ല​​​​​ക്ഷ്യമി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന്‌ എം​​​​​ഡി പ​​​​​റ​​​​​ഞ്ഞു. സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രും കൊ​​​​​ച്ചി​​​​​ൻ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്ട് ലി​​​​​മി​​​​​റ്റ​​​​​ഡും (​​​​​സി​​​​​യാ​​​​​ൽ) ചേ​​​​​ർ​​​​​ന്നാ​​​​​ണ് പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നാ​​​​​യി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള കേ​​​​​ര​​​​​ള വാ​​​​​ട്ട​​​​​ർ​​​​​വേ​​​​​യ്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ഫ്രാ​​​​​സ്ട്ര​​​​​ക്ച്ചേ​​​​​ഴ്സ് ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്ന ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.
സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ തെ​​​​​ക്കേ അ​​​​​റ്റ​​​​​മാ​​​​​യ കോ​​​​​വ​​​​​ളം മു​​​​​ത​​​​​ൽ വ​​​​​ട​​​​​ക്കേ അ​​​​​റ്റ​​​​​മാ​​​​​യ ബേ​​​​​ക്ക​​​​​ൽ വ​​​​​രെ 610 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ നീ​​​​​ള​​​​​മു​​​​​ള്ള ജ​​​​​ല​​​​​പാ​​​​​ത​​​​​യാ​​​​​ണ് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന​​​​​ത്. പ​​​​​ദ്ധ​​​​​തി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​ന്ന​​​​​തോ​​​​​ടെ വി​​​​​നോ​​​​​ദ സ​​​​​ഞ്ചാ​​​​​ര മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പു​​​​​ത്ത​​​​​ൻ ഉ​​​​​ണ​​​​​ർ​​​​​വും ച​​​​​ര​​​​​ക്ക് ഗ​​​​​താ​​​​​ഗ​​​​​തം സു​​​​​ഗ​​​​​മ​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​വും ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

Related posts

എൽഐസിയും വിദേശികളിലേക്ക്‌ ; 20 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാൻ കേന്ദ്ര തീരുമാനം

Aswathi Kottiyoor

കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ

Aswathi Kottiyoor

പ്രതിരോധ ഞായർ ; വീട്ടിലിരുന്ന്‌ ജനം ; കടകമ്പോളങ്ങൾ അടച്ച്‌ വ്യാപാരികളും

Aswathi Kottiyoor
WordPress Image Lightbox