24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വാതന്ത്ര്യ ദിനാഘോഷവും ഔഷധ കഞ്ഞി വിതരണവും നടത്തി*
Kerala

സ്വാതന്ത്ര്യ ദിനാഘോഷവും ഔഷധ കഞ്ഞി വിതരണവും നടത്തി*


സ്വാതന്ത്ര്യ ദിനത്തിന്റെ75-ാം വർഷികത്തിന്റെ ഭാഗമായി
ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ സഹകരണത്തോടെ കുന്നിരിക്കയുപി സ്കൂളിൽ ഔഷധകഞ്ഞി വിതരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രമുഖ ആയുർവേദ വൈദ്യൻ കെ. എം.രാഘവൻ വൈദ്യരെയും നിത്യാനന്ദ ആയുർവ്വേദ സംരക്ഷണ സമിതി ജില്ലാ ജോ.സെക്രട്ടറിയും പ്രധാന പ്രവർത്തകനുമായ കെ. ബൈജുവിനെയും ആദരിക്കുകയും ചെയ്തു. സ്ക്കൂൾ PTA പ്രസിഡന്റ് രാജേന്ദ്രൻ തോണിയോട്ടിന്റെ അദ്ധ്യക്ഷതയിൽ വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗീത ഉദ്ഘാടനം ചെയ്തു.
നിത്യാനന്ദ ആയുർവ്വേദ സംരക്ഷണ സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.രാമകൃഷ്ണൻ , വേങ്ങാട് ഗ്രാമ പഞ്ചായത്തംഗം കെ.കെ.സുധാകരൻ, നാരായണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. കാനായി നാരായണൻ വൈദ്യർ ഔഷധ സസ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. തുടർന്ന് കേളകത്തെ പവിത്രൻ ഗുരുക്കളും സുനീഷ് വൈദ്യരും ചേർന്ന് പച്ചിലകളുടെയും ഔഷധ സസ്യങ്ങളുടെയും ഗുണങ്ങളും അവ തിരിച്ചറിയാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മനസ്സിലാക്കിക്കൊടുത്തു. ചടങ്ങിൽ നിത്യാ നന്ദ ആയുർവേദ സംരക്ഷണ സമിതി പ്രവർത്തകരായ ജയദേവൻ, സമീറ, പ്രകാശ് മഹേശ്വർ, പ്രഭാകരൻ, മനോജ് എന്നിവരും പങ്കെടുത്തു.
കന്നിരിക്ക യു.പി.സ്ക്കൂൾ HM. കെ.സി. പ്രകാശൻ മാസ്റ്റർ സ്വാഗതവും പി.എസ്സ്. അഖിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം സ്ക്കൂൾ കോമ്പൗണ്ടിൽ ഔഷധ സസ്യ ചെടികൾ നടുകയും ചെയ്തു. പങ്കെടുത്ത കുട്ടികൾ ക്കെല്ലാം പവിത്രൻ ഗുരുക്കളുടെയും കെ. ബൈജുവിന്റെയും വക സമ്മാനങ്ങളുമുണ്ടായിരുന്നു.

Related posts

ലോകകേരള സഭയിൽ നടന്നത് ഒൻപതര മണിക്കൂർ ചർച്ച; പങ്കെടുത്തത് 296 പ്രതിനിധികൾ

Aswathi Kottiyoor

പിറന്നു നവചരിത്രം ; മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങൾ ,സ്പീക്കർ കന്നിയംഗം……….

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox