24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വോട്ടെടുപ്പിന് തയാറെടുത്ത് മട്ടന്നൂർ നഗരസഭ
Kerala

വോട്ടെടുപ്പിന് തയാറെടുത്ത് മട്ടന്നൂർ നഗരസഭ

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സീ​ൽ ചെ​യ്തു

മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സീ​ലിം​ഗ് ന​ട​ത്തി. ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ർ​ഡു​ക​ളി​ലെ 35 ബൂ​ത്തു​ക​ളി​ലേ​യ്ക്കു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 35 വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്കു​പു​റ​മെ 35 എ​ണ്ണം അ​ധി​ക​മ​ട​ക്കം 70 മെ​ഷീ​നു​ക​ളാ​ണ് സീ​ൽ ചെ​യ്ത​ത്.
രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ളെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് മെ​ഷീ​നു​ക​ൾ പ​രി​ശോ​ധി​ച്ച് സീ​ൽ ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള വ​ര​ണാ​ധി​കാ​രി കാ​ർ​ത്തി​ക്, ഉ​പ​വ​ര​ണാ​ധി​കാ​രി പ്ര​ണാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നു​മു​ത​ൽ 18 വ​രെ​യും വ​ര​ണാ​ധി​കാ​രി പ്ര​ദീ​പ്, ഉ​പ വ​ര​ണാ​ധി​കാ​രി നി​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 19 മു​ത​ൽ 35 വാ​ർ​ഡു​ക​ളു​ടെ മെ​ഷീ​നു​ക​ളു​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി സീ​ൽ ചെ​യ്ത മെ​ഷീ​നു​ക​ൾ മ​ട്ട​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റോ​ർ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റോ​ർ റൂം ​സീ​ൽ ചെ​യ്തു പോ​ലീ​സ് കാ​വ​ലി​ൽ സൂ​ക്ഷി​ച്ച മെ​ഷീ​നു​ക​ൾ 19ന് ​രാ​വി​ലെ പ​ത്തി​ന് ബൂ​ത്തു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും. ന​ഗ​ര​സ​ഭ​യു​ടെ ആ​റാ​മ​ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് 20 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

ബോം​ബ്-​ഡോ​ഗ് സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി

മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബോം​ബു​ക​ൾ​ക്കും ആ​യു​ധ​ങ്ങ​ൾ​ക്കു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. പാ​ലോ​ട്ടു പ​ള്ളി, ക​യ​നി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ണ്ണൂ​രി​ൽ​നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡി​ന്‍റെ​യും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തു​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സി​ഐ എം. ​കൃ​ഷ്ണ​ൻ, എ​സ്ഐ കെ.​പി.​അ​ബ്ദു​ൾ നാ​സ​ർ, ബോം​ബ് സ്ക്വാ​ഡ് എ​സ്ഐ സി. ​അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ മാ​സം മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട പ​ത്തൊ‌​മ്പ​താം മൈ​ലി​ൽ സ്റ്റീ​ൽ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ അ​ച്ഛ​നും മ​ക​നും മ​രി​ച്ചി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ബോം​ബ് സ്ക്വാ​ഡും പോ​ലീ​സും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Related posts

മലബാറിലെ പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമം പരിഹരിക്കും ; മലപ്പുറത്ത്‌ 14 അധിക ബാച്ച്‌

Aswathi Kottiyoor

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; ഭൂമിയിലെ മാലാഖമാരുടെ ദിനം

Aswathi Kottiyoor

ഈ മാസത്തെ റേഷൻ വിതരണം ഇന്ന് (മെയ് 6) മുതൽ

WordPress Image Lightbox