25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം
Kerala

സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

രാജ്യത്തെ പൗരന്മാര്‍ക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ.

സര്‍ക്കാര്‍ സബ്സിഡി, ആനുകൂല്യം എന്നിവ ലഭിക്കാന്‍ ഇനി മുതല്‍ ആധാര്‍ നമ്ബര്‍ അല്ലെങ്കില്‍ എന്‍റോള്‍മെന്റ് സ്ലിപ്പ് ലഭ്യമാക്കും. ആധാര്‍ ഇല്ലെങ്കില്‍ ഒരു വ്യക്തിക്ക് എന്‍റോള്‍മെന്റിനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. കൂടാതെ, ആധാര്‍ ഇഷ്യു ചെയ്യുന്നത് വരെ ഇതരവും പ്രായോഗികവുമായ തിരിച്ചറിയല്‍ മാര്‍ഗ്ഗങ്ങളിലൂടെ സബ്സിഡിയും ആനുകൂല്യങ്ങളും നേടാം. യുഐഡിഎഐ ഓഗസ്റ്റ് 11 ന് പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്.

ഇ- കെവൈസി സേവനങ്ങള്‍ക്ക് ആധാര്‍ നമ്ബറിന് പകരമായി ഉപയോഗിക്കാവുന്ന വെര്‍ച്വല്‍ ഐഡന്റിറ്റി ഫെയറിന്റെ സൗകര്യം നേരത്തെ തന്നെ യുഐഡിഎഐ വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍, ആനുകൂല്യങ്ങള്‍, സേവനങ്ങള്‍ എന്നിവ ലഭിക്കാന്‍ വ്യത്യസ്ഥ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുമ്ബോള്‍ അതിനോടൊപ്പം ആധാറോ എന്‍റോള്‍മെന്റ് നമ്ബറോ ആവശ്യമായി വന്നേക്കാമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. അതേസമയം, പുതിയ സര്‍ക്കുലറിലെ അറിയിപ്പുകള്‍ ആധാറിന്റെ പ്രാധാന്യം ഉയര്‍ത്തി കാട്ടുന്നതാണ്.

Related posts

ഉയർന്ന പി എഫ് പെൻഷൻ: ഓപ്ഷൻ നൽകാതെ കെെപ്പറ്റിയാൽ തിരിച്ചുപിടിക്കും

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്: കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതി വിമര്‍ശനം.*

Aswathi Kottiyoor

അദാലത്ത് 21 മുതൽ

Aswathi Kottiyoor
WordPress Image Lightbox