കർണാടകയിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കി. ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്.
അതേസമയം, കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കിയിട്ടുണ്ട്. സര്‍വർക്കറുടെ ചിത്രം എല്ലാ പരസ്യങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
കർണാടക സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.