24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം!!!
Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം!!!

എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം. ചെങ്കോട്ടയില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ വികസനപദ്ധതികള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയില്‍ പൂര്‍ത്തിയായി.

പ്രധാനമന്ത്രി നാളെ രാവിലെ 7.30 ന് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തുന്ന സമയത്ത് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൌഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഗണ്‍ സല്യൂട്ടിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് 7000 അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ കൊവിഡ് മുന്നണി പോരാളികളും , മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എന്‍സിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് സാക്ഷിയാകും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഹൈ റെസല്യൂഷന്‍ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.

Related posts

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പ്രവേശനം തുടങ്ങി*

Aswathi Kottiyoor

നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ ഇനി ആലപ്പുഴ കടപ്പുറത്തുണ്ടാകും.

Aswathi Kottiyoor
WordPress Image Lightbox