21.6 C
Iritty, IN
November 21, 2024
  • Home
  • Newyork
  • സൽമാൻ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററിൽനിന്നു മാറ്റി, ഡോക്‌ടർമാരോട് സംസാരിച്ചു.
Newyork

സൽമാൻ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററിൽനിന്നു മാറ്റി, ഡോക്‌ടർമാരോട് സംസാരിച്ചു.

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ പൊതുചടങ്ങിനിടെ കത്തിക്കുത്തേറ്റ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായും ഡോക്‌ടർമാരോടു സംസാരിച്ചതായും റിപ്പോർട്ട് ചെയ്‌തു. തീവ്രപരിചരണ വിഭാഗത്തിൽ തുടരും. വെള്ളിയാഴ്‌ച ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്സി സ്വദേശിയായ ഹാദി മതാർ(24) കുത്തിവീഴ്ത്തുകയായിരുന്നു. അറസ്റ്റിലായ യുവാവ് ഇറാൻ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ ആരാധകനാണെന്ന് റിപ്പോർട്ട്. ഇയാളുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം, എന്നാൽ, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഹാദി മതാറിനെ വധശ്രമത്തിന് കേസെടുത്തതായി ചൗത്വാക്വ കൗണ്ടി പ്രോസിക്യൂട്ടർ പറഞ്ഞു. വളരെ നീണ്ടുനിൽക്കുന്ന നിയമനടപടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ജേസൺ ഷ്മിത്ത് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ റവല്യൂഷനറി ഗാർഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനാർഥി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു.

WordPress Image Lightbox