Uncategorized

എയർ ഇന്ത്യ പൈലറ്റ് യുഎസിൽ വിമാനമിറങ്ങിയത് കഞ്ചാവുമായി, തിരികെ നാടുകടത്തി അധികൃതർ

ദില്ലി: കഞ്ചാവ് കൈവശം വച്ചതിന് എയർ ഇന്ത്യ പൈലറ്റിനെ നാടുകടത്തി യുഎസ് അധികൃതർ. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെയാണ് കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് അധികൃതർ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായും അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു. ഏപ്രിൽ 14ന് ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ ഔദ്യോഗിക കാര്യങ്ങൾക്കായി സഞ്ചരിക്കുകയായിരുന്നു ഈ പൈലറ്റെന്നാണ് വിവരം.

സാൻഫ്രാസിസ്കോയിൽ എത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇയാൾക്കുണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിൽ എത്തിയപ്പോൾ പ്രാദേശിക നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ തിരിച്ചയക്കുകയായിരുന്നു. ഇതോടെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. പൈലറ്റിന്‍റെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നെങ്കിലും പൈലറ്റ് ഇത് ഉപയോഗിച്ചിരുന്നില്ലെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. കമ്പനി നിശ്ചയിച്ചിട്ടുള്ള നയങ്ങൾ അനുസരിച്ച് പൈലറ്റിനെതിരെ ഉചിതമായ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമെന്നും അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button