Uncategorized

ഡാഡിയെന്ന വിളി കേൾക്കാൻ ഇനി രംഗനാഥനില്ല; സിന്ധു കൃഷ്ണയുടെ അച്ഛൻ അന്തരിച്ചു

നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏറെ കാലമായി ആരോഗ്യപ്രശ്ങ്ങൾ അലട്ടിയിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം. സിന്ധു കൃഷ്‌ണയെ കൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്. സോഷ്യൽ മീഡിയയിലൂടെ കൊച്ചുമക്കളാണ് മരണവാർത്ത പുറത്തുവിട്ടത്. സിന്ധു കൃഷ്‌ണയുടെ മക്കളായ അഹാനയും ദിയയും മരണവാർത്ത സ്ഥിരീകരിച്ച് പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.

അഹാന എന്ത് സന്തോഷമുണ്ടായാലും ആദ്യം പങ്കുവച്ചിരുന്നത് അപ്പൂപ്പനോടും അമ്മൂമ്മയോടുമായിരുന്നു. കുടുംബത്തിന്റെ എല്ലാ ആഘോഷവേളയിലും സിന്ധുവിന്റെ മാതാപിതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. വർഷങ്ങളോളം മസ്കറ്റിൽ സ്വന്തമായി പാക്കിങ് ആൻഡ് ഫോർവേഡിങ് ബിസിനസ് നടത്തിയിരുന്ന രംഗനാഥൻ, മക്കൾ വിവാഹിതരായി സെറ്റിലായ ശേഷമാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്‌ഥിരതാമസമാക്കിയത്. വളരെ സജീവമായിരുന്ന പിതാവ് വാർധക്യസഹജമായ അവശതകളിലേക്ക് മാറിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ തന്റെ വ്ലോഗുകളിലൂടെസജീവമായിരുന്ന പിതാവ് വാർധക്യസഹജമായ അവശതകളിലേക്ക് മാറിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ തന്റെ വ്ലോഗുകളിലൂടെ മുൻപ് സൂചിപ്പിച്ചിരുന്നു. സ്ട്രോക്കിനെത്തുടർന്ന് ബാലൻസ് നഷ്ടപ്പെട്ടതും ശസ്ത്രക്രിയയ്ക്ക് വിധേയനായതും പിതാവിനെ തളർത്തിയിരുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് പോലും അച്ഛ‌നൊപ്പം ആശുപ്രതിയിലായിരുന്നുവെന്ന് സിന്ധു വ്യക്തമാക്കിയിരുന്നു.

സിമിയുടെ മകളും രംഗനാഥന്റെ മൂത്ത കൊച്ചുമകളുമായ തൻവി സുധീർ മുത്തശ്ശന്റെ മരണമറിഞ്ഞ് പങ്കുവച്ച കുറിപ്പ് നോമ്പരമായി.

കാനഡയിൽ സ്‌ഥിരതാമസമാക്കിയ തൻവി പൂർണ്ണ ഗർഭിണിയായതിനാൽ അവസാനമായി അപ്പൂപ്പനെ കാണാൻ നാട്ടിലെത്താൻ സാധിക്കില്ല.”യാത്ര ചെയ്ത് വന്ന് അപ്പൂപ്പനെ അവസാനമായി ഒന്ന് കാണാൻ കഴിയില്ലെന്ന് ചിന്തിക്കുന്നത് അത്യന്തം വേദനാജനകമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടമാണിത്. മാതൃത്വ അവധിക്കാലത്ത് അപ്പൂപ്പനൊപ്പം സമയം ചെലവഴിക്കാമെന്ന് നൽകിയ വാഗ്ദാനം പാലിക്കാനാകാത്തതിന്റെ വേദന എന്നെ തളർത്തുന്നു,”- തൻവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.രണ്ട് പെൺമക്കളായിരുന്ന രംഗനാഥന് തന്റെ മൂത്ത മകനെപ്പോലെയായിരുന്നു കൃഷ്ണകുമാർ. സിന്ധുവും കൃഷ്ണകുമാറുമാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. എല്ലാ കുടുംബ ആഘോഷങ്ങളിലും മാതാപിതാക്കളെ ചേർത്തുപിടിക്കാൻ സിന്ധു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊച്ചുമക്കൾക്കെല്ലാം വലിയ വഴികാട്ടിയായിരുന്ന ഒരു കാരണവരുടെ വേർപാടിലാണ് കുടുംബമിപ്പോൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button