‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 56 കിലോമീറ്റര്‍ കടല്‍ത്തീരം ശുചീകരിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍, ന്യൂമാഹി, തലശ്ശേരി, ധര്‍മ്മടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂല്‍, രാമന്തളി, മാടായി എന്നീ 9 തദ്ദേശ സ്ഥാപനങ്ങളിലെ കടല്‍ത്തീരമാണ് ഒന്നാംഘട്ടത്തില്‍ ശുചീകരിക്കുന്നത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞു.
തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍ ചെയര്‍മാനും ഫിഷറീസിലെ ഒരു ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായുള്ള ഈ കമ്മിറ്റികളാണ് പ്രവൃത്തി ആസൂത്രണം ചെയ്യുന്നത്. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം-പുനരുപയോഗം തുടര്‍ ക്യാമ്ബയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കമെന്ന നിലയില്‍ ജില്ലാതല കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലം ബീച്ചില്‍ കടലോര നടത്തം സംഘടിപ്പിച്ചിരുന്നു. ഇതുവഴി കണ്ടെത്തിയ മാലിന്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് നീക്കം ചെയ്തു.