24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പൂളക്കുറ്റിയിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലെ വീട്ടുകാർക്ക് കുടിവെള്ള പൈപ്പുകൾ വിതരണം ചെയ്തു
Kerala

പൂളക്കുറ്റിയിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലെ വീട്ടുകാർക്ക് കുടിവെള്ള പൈപ്പുകൾ വിതരണം ചെയ്തു

കണിച്ചാർ: പൂളക്കുറ്റിയിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലെ വീട്ടുകാർക്ക് കുടിവെള്ള പൈപ്പുകൾ വിതരണം ചെയ്തു. ഉരുൾപൊട്ടലിൽ പ്രദേശത്തെ വീടുകളിലേക്ക് കുടിവെള്ളം എടുക്കുന്നതിനായി ഇട്ടിരുന്ന പൈപ്പുകൾ ഒലിച്ച് പോയി കുടിവെള്ള വിതരണം തടസപെട്ടിരുന്നു. പൈപ്പുകളുടെ വിതരണോത്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. ഇരിട്ടി തഹസീൽദാർ എസ് പ്രകാശൻ, പഞ്ചായത്തംഗങ്ങളായ ഷോജറ്റ് ചന്ദ്രൻകുന്നേൽ, ജിമ്മി അബ്രഹാം, വില്ലേജ് ഓഫീസർ ബിജി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

റവന്യൂ വകുപ്പ് അനുവദിച്ച 1.5 ലക്ഷം രൂപ ഉപയോഗിച്ച് 30 വീടുകളിലേക്കും, കണിച്ചാർ കുടുംബശ്രീ സി ഡി എസ് പിരിച്ചെടുത്ത 75000 രൂപ ഉപയോഗിച്ച് 15 വീടുകളിലേക്കും ഉള്ള പൈപ്പ് ആണ് വിതരണം ചെയ്തത്.

മഴയിൽ കുറവുണ്ടായ സാഹചര്യത്തിൽ പൂളക്കുറ്റി എൽ പി സ്കൂളിലെ ക്യാമ്പ് ഇന്ന് അവസാനിക്കും

Related posts

ഊർജ സംരക്ഷണത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പങ്ക്: മന്ത്രി കൃഷ്ണൻകുട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ്‌ നിരോധനം

Aswathi Kottiyoor

മഴഭീതി കുറയുന്നു; ഇന്ന്​ ഓറഞ്ച്​ അലർട്ട്​ മൂന്ന്​ ജില്ലകളിൽ മാത്രം

Aswathi Kottiyoor
WordPress Image Lightbox