24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17 മുതല്‍; ആദ്യം ലഭിക്കുക അന്ത്യോദയ കാര്‍ഡുടമകള്‍ക്ക്
Kerala

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17 മുതല്‍; ആദ്യം ലഭിക്കുക അന്ത്യോദയ കാര്‍ഡുടമകള്‍ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ഓഗസ്റ്റ് 17 ന് ശേഷം വിതരണം ചെയ്യും. ആദ്യം അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കും.

പിന്നീട് പി എച്ച്‌ എച്ച്‌ കാര്‍ഡ് ഉടമകള്‍ക്കും ശേഷം നീല, വെള്ള കാര്‍ഡുകാര്‍ക്കുമായിരിക്കും വിതരണം ചെയ്യുക. കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാകില്ല, റേഷന്‍ കട വഴിയാകും വെളിച്ചെണ്ണ നല്‍കുക.

കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂര്‍ത്തിയായി വരുന്നതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. തുണിസഞ്ചി അടക്കം 14 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് സ്ത്രീകളാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ കട വഴി ലഭ്യമാക്കുന്നതിന് പിന്നിലെ കാരണവും മന്ത്രി വിശദീകരിച്ചു. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിത്. ചിങ്ങം ഒന്നിന് ശേഷം കിറ്റ് കൊടുത്തു തുടങ്ങും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കും.

Related posts

*ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത*

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ശ​ല്യം: 10,000 കോ​ടി​യു​ടെ അ​ടി​യ​ന്തര പ​ദ്ധ​തി വേ​ണം

Aswathi Kottiyoor

എ​ല്ലാ​വ​ർ​ക്കും ഭൂ​മി സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി രാ​ജ​ൻ

Aswathi Kottiyoor
WordPress Image Lightbox