25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു; ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക്
Kerala

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു; ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക്

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് കുറയുകയാണ്. മഴയും നീരൊഴുക്കും കുറഞ്ഞതോടെയാണ് അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നത്. 2387.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 4000ത്തോളം ഘനയടി കുറഞ്ഞു. പെരിയാര്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങി. ക്യാമ്പുകളിലുള്ളവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഇന്നു മുതല്‍ രണ്ട് അണക്കെട്ടുകളിലും പുതിയ റൂള്‍ കര്‍വ് നിലവില്‍ വരും. ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്നുമുതല്‍ കുറച്ചേക്കും. മുല്ലപ്പെരിയാറില്‍ നിന്നും ഇപ്പോള്‍ എത്തുന്ന വെള്ളവും ഇടുക്കിയില്‍ സംഭരിക്കാന്‍ കഴിയുമെന്നതിനാലാണ് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടെന്ന് റൂള്‍ കര്‍വ് കമ്മറ്റി തീരുമാനിച്ചത്.

Related posts

സ്കൂൾ വാർഷികത്തിന് ഒപ്പന കളിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു*

Aswathi Kottiyoor

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത്

Aswathi Kottiyoor

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

Aswathi Kottiyoor
WordPress Image Lightbox