24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • എസ്എസ്എല്‍സി, പ്ലസ്ടു എപ്ലസ് നേടിയ പ്രതിഭകളെ ആദരിച്ചു
Iritty

എസ്എസ്എല്‍സി, പ്ലസ്ടു എപ്ലസ് നേടിയ പ്രതിഭകളെ ആദരിച്ചു

ഇരിട്ടി: തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ നേതൃത്വത്തില്‍ ഇരിട്ടി മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ എ പ്ലസ് നേടിയവരെയും എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയും മൊമെന്റോ നല്‍കി ആദരിച്ചു. ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ ജി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.മാത്യു ശാസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ലിന്‍സി പി.സാം, മണിക്കടവ് സെന്റ് തോമസ് എച്ച്എസ് പ്രധാനാധ്യാപകന്‍ നീലകണ്ഠന്‍ നമ്പൂതിരി, കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മാത്യു ജോസഫ് വരമ്പുങ്കല്‍, ടീച്ചേഴ്‌സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ദീപു കന്ന്‌തൊട്ടിയില്‍, ബെന്നി പുത്തന്‍നട, ബിജു കുറുമുട്ടം, ജൈജു എം.ജോയ്, വി.ജെ.സിജോ, ഡെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related posts

യു​ദ്ധ​ക്കെ​ടു​തി​ക​ള്‍​ക്കെ​തി​രേ അ​ഖ​ണ്ഡ​താ പ്രാ​ര്‍​ഥ​ന

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

ഇരിട്ടി എംജി കോളേജിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പ ശാല നടത്തി

Aswathi Kottiyoor
WordPress Image Lightbox