24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി
Iritty

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

ഇരിട്ടി : കീഴൂർ മഹാദേവക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള നിറയാഘോഷ ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ നടന്നു. ക്ഷേത്രം കഴകകാരനായ നാരായണൻ നമ്പീശൻ ക്ഷേത്രനടയിൽ എത്തിച്ചു സമർപ്പിച്ച നെൽക്കതിരുകൾ മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിനകത്തെ മണ്ഡപത്തിൽ എത്തിച്ചു. തുടർന്ന് പൂജാകർമ്മങ്ങൾക്ക് ശേഷം ശ്രീകോവിലിലും മറ്റു ഉപദേവന്മാർക്ക് മുന്നിലും നെൽക്കതിരുകൾ സമർപ്പിച്ച ശേഷം ഭക്തജനങ്ങൾക്കും വിതരണം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ, ഭാരവാഹികളായ എം. പ്രതാപൻ, കെ. കിഷോർ, എം. സുരേഷ്ബാബു, ഹരീന്ദ്രൻ പുതുശ്ശേരി തുടങ്ങി നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related posts

ഇ​രി​ട്ടി​യി​ൽ മെ​ഗാ പാ​പ്പാ സം​ഗ​മം 18ന്

Aswathi Kottiyoor

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം – പ്രകടനവും പൊതുയോഗവും നടത്തി

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച് ഏഴിന്

Aswathi Kottiyoor
WordPress Image Lightbox