22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് മുതൽ മഴ ദുർബലമാകുമെന്നും നിഗമനം
Kerala

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് മുതൽ മഴ ദുർബലമാകുമെന്നും നിഗമനം

സംസ്ഥാനത്ത് ബുധനാഴ്ച ആറ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴം ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മഞ്ഞ ജാഗ്രത. ബുധന്മുതൽ മഴ ദുർബലമായേക്കുമെന്നാണ് നിഗമനം. കേരള,- ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് ബുധനാഴ്ച മീൻപിടിത്തത്തിന് പോകരുതെന്ന് അറിയിച്ചു.

സംസ്ഥാനത്ത് 213 ക്യാമ്പിലായി 9275 പേരുണ്ട്. ജൂലൈ 31 മുതൽ ഓഗസ്റ്റ് ഒമ്പതുവരെ 412 വീട് ഭാഗികമായും 58 എണ്ണം പൂർണമായും തകർന്നു. മുല്ലപ്പെരിയാർ ഉൾപ്പെടെ 37 അണക്കെട്ട് തുറന്ന നിലയിലാണ്. ഇതിൽ കെഎസ്ഇബിയുടെ 14, ജലസേചന വകുപ്പിന്റെ 19, അന്തർസംസ്ഥാന വിഭാഗത്തിലെ നാലെണ്ണവുമുണ്ട്.

Related posts

ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

വീട്ടുപടിക്കൽ മൃഗചികിത്സ: താൽക്കാലിക നിയമനം

Aswathi Kottiyoor

സംസ്ഥാന ബ​ജ​റ്റ് നാ​ളെ ; ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ​രി​ഗ​ണനയിൽ

Aswathi Kottiyoor
WordPress Image Lightbox