24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ആശ്വാസം! ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന്‌ ഇനി ആരുമറിയാതെ പുറത്തുപോവാം.
Thiruvanandapuram

ആശ്വാസം! ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന്‌ ഇനി ആരുമറിയാതെ പുറത്തുപോവാം.

തിരുവനന്തപുരം: വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് അവര്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍നിന്ന് ആരുമറിയാതെ പുറത്തുപോവാന്‍ സാധിക്കും. ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുക, വ്യൂ വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്യുന്നത് തടയുക തുടങ്ങിയവയും സാധ്യമാണ്.

സന്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ തുടര്‍ന്നും ഒരുക്കുമെന്നും മുഖാമുഖമുള്ള സംഭാഷണങ്ങളെ പോലെ അവയെ സ്വകാര്യവും സുരക്ഷിതമാക്കുമെന്നും സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നേരത്തെ ഒരു ഗ്രൂപ്പില്‍നിന്ന് പുറത്തുപോവുമ്പോള്‍ ആ വിവരം ഗ്രൂപ്പിലെ മറ്റംഗങ്ങളെ വാട്‌സാപ്പ് അറിയിക്കുമായിരുന്നു. എന്നാല്‍, ഇനി പുറത്തുപോവുന്ന കാര്യം ഗ്രൂപ്പിലെ എല്ലാവരെയും അറിയിക്കുന്നതിന് പകരം ഗ്രൂപ്പ് അഡ്മിനെ മാത്രമേ അറിയിക്കുകയുള്ളൂ.

ഫീച്ചര്‍ ഈ മാസം തന്നെ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുതുടങ്ങുമെന്ന് വാട്‌സാപ്പ് അറിയിച്ചു. നിശ്ചിത സമയത്തേക്ക് മാത്രം കാണാനാവുന്ന ‘വ്യൂ വണ്‍സ്’ മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്ന സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ് താമസിയാതെ തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കും.

Related posts

ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Aswathi Kottiyoor

തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഏകാഗ്രത കുറയ്‌ക്കുന്നു ; പഠന റിപ്പോർട്ട്‌ സർക്കാരിന്‌ നൽകി………….

Aswathi Kottiyoor

അതിതീവ്ര വ്യാപനം; കൊവിഡ് ക്ലസ്റ്ററായി സംസ്ഥാനത്തെ ആശുപത്രികള്‍

Aswathi Kottiyoor
WordPress Image Lightbox