സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കൊവിഡ് ചെറിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്ക് കൂടി മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ ഉറപ്പുവരുത്തണം. ചടങ്ങുകളില്‍ സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ 1,113 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.