24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ഡീസൽ പ്രതിസന്ധി; കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും മുടങ്ങും.
Thiruvanandapuram

ഡീസൽ പ്രതിസന്ധി; കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും മുടങ്ങും.

തിരുവനന്തപുരം: ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും. ഡീസൽക്ഷാമം കാരണം കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ ബുധനാഴ്ച വരെയാണ്. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകളെ നിരത്തിലിറങ്ങൂ. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി എടുത്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമാവധി ദീർഘദൂര സർവീസുകൾ നടത്തും. ഡീസൽ ഉപഭോഗം കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ച് വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കിയും ഡീസൽ ക്ഷാമത്തെ നേരിടാനാണ് കെ.എസ്.ആർ.ടി.സി ശ്രമം.

Related posts

നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം; സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതി, വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം’, തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ…

Aswathi Kottiyoor

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു

Aswathi Kottiyoor

50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം; തീയറ്റർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം

Aswathi Kottiyoor
WordPress Image Lightbox