24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്; മത്സര രംഗത്ത് ജഗ്ദീപ് ധൻകറും മാർഗരറ്റ് ആൽവയും
Uncategorized

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്; മത്സര രംഗത്ത് ജഗ്ദീപ് ധൻകറും മാർഗരറ്റ് ആൽവയും

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. എ​ൻ​ഡി​എ​യി​ലെ ജ​ഗ്ദീ​പ് ധ​ൻ​ക​റും പ്ര​തി​പ​ക്ഷ​ മു​ന്ന​ണി​യി​ലെ മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യു​മാ​ണ് മത്സരരംഗത്തുള്ളത്. ലോക്സഭയിലെയും രാജ്യസഭയിലെയും എം പിമാരാണ് വോട്ട് ചെയ്യുന്നത്. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഇതിനുശേഷം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11ന് സ്ഥാനമേൽക്കും. ഇരുസഭകളിലെയും എം പിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ‌ ഭരണപക്ഷമായ എൻഡിഎക്ക് ജയമുറപ്പാണ്.
ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളാ​യ 788 പേ​രാ​ണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. നോ​മി​നേ​റ്റ് ചെയ്യപ്പെട്ട അം​ഗ​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ട്. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​ണ് രാ​ജ്യ​സ​ഭ​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ. 80 കാരിയായ മാർഗരറ്റ് ആൽവ മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാനിലെയും ഉത്തരാഖണ്ഡിലെയും മുൻ ഗവർണറുമാണ്. 71 കാരനായ ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ്.

ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലു​മാ​യി 39 എം​പി​മാ​രു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചത് ആൽവയ്ക്ക് ദോഷം ചെയ്യും. തങ്ങളോട് ആലോചിക്കാതെയാണ് കോൺഗ്രസ് നേതാവായ ആൽവയെ പ്രഖ്യാപിച്ചതെന്നാണ് തൃണമൂലിന്റെ പരാതി. ആം ആദ്മി പാർട്ടിയും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയതിന് പിന്നാലെ പ്രാദേശിക പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) പിന്തുണയും ആൽവയ്ക്ക് ലഭിച്ചിരുന്നു. എഐഎംഐഎമ്മും ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന തുടങ്ങിയ ചില പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ സ്ഥാനാർത്ഥിക്ക് 515 വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്

Related posts

അനുശോചനം രേഖപ്പെടുത്തി – കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല*

Aswathi Kottiyoor

വന്ദേഭാരത്‌ എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, 9 കോച്ചുകളിലെ ജനൽചില്ലുകൾ പൊട്ടി

Aswathi Kottiyoor

നിർധനരായ 2 കോടി പേർക്ക് കൂടി വീട്, മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് ആദ്യപരിഗണന

Aswathi Kottiyoor
WordPress Image Lightbox