30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 500 അസാപ് വിദ്യാർഥികൾക്ക് ജോലി നൽകാൻ കരാർ
Kerala

500 അസാപ് വിദ്യാർഥികൾക്ക് ജോലി നൽകാൻ കരാർ

അഞ്ച് വർഷം കൊണ്ട് 500 എന്റോൾഡ് ഏജന്റ് സർട്ടിഫൈഡ് ഉദ്യോഗാർഥികൾക്ക് പരിശീലന ശേഷം ജോലി നൽകുന്നതിനുള്ള മാസ്റ്റർ സർവ്വീസ് എഗ്രിമെന്റിൽ അസാപ് കേരളയും എന്റിഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും എന്റഗ്രിറ്റി സി.ഇ.ഒ ഷാലിൽ പരീക്കും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.

യു.എസ് ടാക്സേഷൻ രംഗത്ത് ജോലി നേടാൻ സഹായിക്കുന്ന കോഴ്സാണ് എന്റോൾഡ് ഏജന്റ്. ഈ കോഴ്സിൽ അസാപ് കേരളയിലൂടെ സർട്ടിഫിക്കറ്റ് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് 100 ശതമാനം തൊഴിലവസരം ഉറപ്പാക്കുന്ന രീതിയിലാണ് കരാർ. കോഴ്സിന് അപേക്ഷ നൽകുന്ന ഉദ്യോഗാർഥികളെ ഒരു പ്രാഥമിക വിലയിരുത്തലിന് ശേഷമായിരിക്കും കോഴ്സിൽ പ്രവേശിപ്പിക്കുക. ഈ ഉദ്യോഗാർഥികൾക്ക് ഒരു കണ്ടീഷണൽ ഓഫർ ലെറ്റർ നൽകിയതിന് ശേഷം അസാപ് കേരള പരിശീലനം നൽകും. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്ന ഉദ്യോഗാർഥികൾക്ക് എന്റഗ്രിറ്റി വഴി നിയമനം ലഭിക്കും.

Related posts

പരിശോധനകൾക്ക് ശേഷം ഉള്ള അനുമതികൾ മാളിനുണ്ട്; ലുലു മാളിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി.*

Aswathi Kottiyoor

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ ചെറുവത്തൂര്‍ സ്വദേശിയും

Aswathi Kottiyoor

ഇന്ത്യന്‍ ഗോതമ്പ് യുഎഇയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox