24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ​ക​ർ​ച്ച​പ്പ​നി ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പു​തു​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Kerala

പ​ക​ർ​ച്ച​പ്പ​നി ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പു​തു​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

സം​സ്ഥാ​ന​ത്തെ പ​ക​ർ​ച്ച​പ്പ​നി ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പു​തു​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ചി​കി​ത്സ​യി​ൽ എ​ലി​പ്പ​നി പ്ര​തി​രോ​ധം ഉ​റ​പ്പ് വ​രു​ത്തും. ഏ​ത് പ​നി​യാ​ണെ​ങ്കി​ലും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

പ​നി വ​ന്നാ​ൽ എ​ലി​പ്പ​നി​യ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ക​ഴി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് ജി​ല്ല​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി. എ​ല്ലാ ക്യാ​മ്പു​ക​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തി. എ​ല്ലാ ജി​ല്ല​ക​ൾ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന പ്രാ​യ​മാ​യ​വ​ർ, മ​റ്റ് ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ക്യാ​മ്പു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം തു​ട​ര​ണം. എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്ക​ണം. ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​ക​ണം.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ണ്. രോ​ഗി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ത​നു​സ​രി​ച്ച് കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​പ്പോ​ഴേ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​ക​ളി​ൽ ഡോ​ക്സി​സൈ​ക്ലി​ൻ, ജീ​വി​ത​ശൈ​ലീ മ​രു​ന്നു​ക​ൾ, ആ​ന്‍റി​വെ​നം, ഐ​ഡി​ആ​ർ​വി, ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ, ഒ​ആ​ർ​എ​സ് എ​ന്നി​വ ഉ​റ​പ്പ് വ​രു​ത്ത​ണം. ക്യാ​മ്പു​ക​ളി​ൽ പ​നി​യു​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണം. ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലും ട്രൈ​ബ​ൽ മേ​ഖ​ല​യി​ലു​മു​ള്ള ഗ​ർ​ഭി​ണി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ക്യാ​മ്പു​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി തു​ട​ര​ണം. കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​ക​ണം. പ്ര​ള​യാ​ന​ന്ത​ര​മു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി മു​ന്നി​ൽ​ക്ക​ണ്ട് പ്ര​വ​ർ​ത്തി​ക്ക​ണം. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് വ​ള​രെ പ്ര​ധാ​ന്യം ന​ൽ​ക​ണമെന്നും മന്ത്രി പറഞ്ഞു.

Related posts

‘ഭാരത് ഇ-മാർട്ട്’ ദീപാവലിക്ക് തുടങ്ങും; ഇ-കൊമേഴ്സ് പോർട്ടലൊരുക്കി ഓൺലൈനായി വ്യാപാരികളും

Aswathi Kottiyoor

കയറ്റുമതി രംഗത്ത് മുന്നേറ്റം: കൊച്ചി വിമാനത്താവളത്തിൽ ഹൈടെക് ഇംപോർട്ട് കാർഗോ ടെർമിനൽ

Aswathi Kottiyoor

വ്യാഴാഴ്ച വരെ വൈദ്യുതിക്ഷാമം; കരുതലോടെ ഉപയോഗിക്കണം

Aswathi Kottiyoor
WordPress Image Lightbox