24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡാ​മു​ക​ൾ തു​റ​ക്കു​ന്നു; കേ​ര​ളം പ്ര​ള​യ ഭീ​തി​യി​ൽ
Kerala

ഡാ​മു​ക​ൾ തു​റ​ക്കു​ന്നു; കേ​ര​ളം പ്ര​ള​യ ഭീ​തി​യി​ൽ

ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ ഡാ​മു​ക​ളും കൂ​ട്ട​ത്തോ​ടെ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ സം​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യി​ലേ​ക്ക്. പ്ര​ധാ​ന​പ്പെ​ട്ട അ​ണ​ക്കെ​ട്ടു​ക​ളാ​യ മു​ല്ല​പ്പെ​രി​യാ​ർ, മ​ല​ന്പു​ഴ, ക​ല്ലാ​ർ അ​ട​ക്ക​മു​ള്ള​വ​യു​ടെ ഷ​ട്ട​റു​ക​ൾ വെള്ളിയാഴ്ച ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യാ​ണു മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ക​ന​ത്ത മ​ഴ തു​ട​ർ​ന്നാ​ൽ, മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ലം കൂ​ടി ന​ദി​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ അ​ഞ്ചോ ആ​റോ ജി​ല്ല​ക​ൾ പ്ര​ള​യ ഭീ​ഷ​ണി​യി​ലാ​കും. നീ​രൊ​ഴു​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്ന എ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു കേ​ര​ളം, ത​മി​ഴ്നാ​ടി​നു ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ല​നി​ര​പ്പ് അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി ക​ട​ക്കു​ന്ന പ​ക്ഷം അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടായാ​ൽ കു​റ​ഞ്ഞ​ത് 24 മ​ണി​ക്കൂ​ർ മു​ൻ​പ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം കേ​ര​ള സ​ർ​ക്കാ​രി​നു ന​ൽ​ക​ണ​മെ​ന്നും ത​മി​ഴ്നാ​ടി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തു ത​ട​യു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തു പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ൽ വൈ​ദ്യു​തി ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഏ​ഴു ചെ​റു​കി​ട- ഇ​ട​ത്ത​രം ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ഞ്ചും തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ഓ​രോ ഡാ​മു​മാ​ണ് തു​റ​ന്ന​ത്. ജി​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന പെ​രി​ങ്ങ​ൽ​ക്കു​ത്ത്, മൂ​ഴി​യാ​ർ, കു​ണ്ടള, ​ഇ​ര​ട്ട​യാ​ർ, ലോ​വ​ർ പെ​രി​യാ​ർ, പൊന്മുടി തു​ട​ങ്ങി​യ ഡാ​മു​ക​ളാ​ണു തു​റ​ന്നു വി​ട്ട​ത്.

ഇ​ടു​ക്കി​യിൽ ജ​ല നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ്ലു ​അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Related posts

ഫാക്ടിന്റെ ചരിത്രലാഭത്തിൽ മുൻ ജീവനക്കാർക്കും പങ്ക്‌ ; ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ

Aswathi Kottiyoor

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; ഉദ്ഘാടനം മുഖ്യമന്ത്രി

Aswathi Kottiyoor

മഴക്കാലപൂർവ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളിൽ ഉന്നതതല പരിശോധന

Aswathi Kottiyoor
WordPress Image Lightbox