പൂളക്കുറ്റി: കണ്ണവം റേഞ്ച് നെടുംപൊയിൽ സെക്ഷനിൽപ്പെടുന്ന വനത്തിലുണ്ടായത് ചെറുതും വലുതുമായ പത്തിലധികം ഉരുൾപൊട്ടൽ. നെടുംപൊയിൽ-മാനന്തവാടി അന്തർസംസ്ഥാന പാതയിൽ 27-ാം മൈലിനും 28-ാം മൈലിനും ഇടയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കൂറ്റൻ പാറക്കൂട്ടങ്ങളും മരത്തടികളും വനത്തിൽനിന്ന് ഒഴുകിയെത്തി നെടുംപൊയിൽ-മാനന്തവാടി റോഡിലും താഴെയുള്ള സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലും പതിച്ചു. ഈ മലവെള്ളം കുത്തിയൊലിച്ചാണ് പൂളക്കുറ്റി മേഖലയിൽ വ്യാപകമായ നാശമുണ്ടാക്കിയത്. സെമിനാരി വില്ലയ്ക്ക് സമീപം വനത്തിൽ മല ഇടിഞ്ഞു.
കേന്ദ്രസർക്കാർ
സഹായം നൽകണം:
കേരള കോൺഗ്രസ്-ബി
കണ്ണൂർ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്ന് കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെന്പേരി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് വഹിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിൽനിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി ഈ അവസ്ഥ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ശക്തമായി ഇടപെടണമെന്നും ജോസ് ചെന്പേരി ആവശ്യപ്പെട്ടു.