24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പെ​യ്തൊ​ഴി​യാ​തെ ആ​ശ​ങ്ക; സം​സ്ഥാ​ന​ത്താ​കെ മ​ഴ ശ​ക്തം, തൃ​ശൂ​രി​ലും അ​വ​ധി
Kerala

പെ​യ്തൊ​ഴി​യാ​തെ ആ​ശ​ങ്ക; സം​സ്ഥാ​ന​ത്താ​കെ മ​ഴ ശ​ക്തം, തൃ​ശൂ​രി​ലും അ​വ​ധി

അ​തി​തീ​വ്ര മ​ഴ​യു​ടെ മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​ത്താ​കെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. മ​ധ്യ​കേ​ര​ള​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ആ​റു​മ​ണി​ക്കൂ​റി​നി​ടെ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​ന്ന് സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും കൊ​ല്ലം, തിരു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

കേ​ര​ള​ത്തി​ൽ ആ​കാ​ശ​ത്ത് അ​ന്ത​രീ​ക്ഷ​ച്ചു​ഴി​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി​യും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ഴ ഇ​ന്നും ശ​ക്ത​മാ​കു​മെ​ന്നു​ത​ന്നെ​യാ​ണ് ക​രു​തു​ന്ന​ത്. രാ​ത്രി​യി​ൽ‌ ഇ​ടു​ക്കി, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

കോ​ട്ട​യം കൂ​ട്ടി​ക്ക​ലി​ൽ രാ​ത്രി ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി. വെ​മ്പാ​ല മു​ക്കു​ളം മേ​ഖ​ല​യി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യ​ല്ലെ​ന്ന​ത് ആ​ശ്വാ​സ​മാ​ണ്. പാ​ല​ക്കാ​ട് നെ​ല്ലി​യാ​മ്പ​തി​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

കോ​ഴി​ക്കോ​ട് ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ക​യാ​ണ്. മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. താ​മ​ര​ശേ​രി അ​ടി​വാ​രം അ​ങ്ങാ​ടി​യി​ൽ രാ​ത്രി​യി​ൽ വെ​ള്ളം​ക​യ​റി. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ളം​ക​യ​റി. വാ​ഹ​ന​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

നീ​രൊ​ഴു​ക്ക് കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ളി​യാ​ർ ഡാം ​തു​റ​ന്നു. അ​ഞ്ച് ഷ​ട്ട​റു​ക​ൾ 15 സെ​മി. വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഡാ​മി​ൽ​നി​ന്നും 1170 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ക​യാ​ണ്. ചി​റ്റൂ​ർ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

പൊ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ മൂ​ന്നാം ഷ​ട്ട​റും തു​റ​ന്നു. പ​റ​മ്പി​ക്കു​ളം ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ളം വ​ര​വ് കൂ​ടി. ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യെ​യും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെ​യും തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്താ​കെ 178 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലാ​യി 5,168 പേ ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

തൃ​ശൂ​രും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, ചാ​ല​ക്കു​ടി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം അ​ഞ്ച​ൽ ഉ​പ​ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​ണ്. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ടും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

പ്ലസ് വണ്‍ ട്രയല്‍ റിസള്‍ട്ട്: കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്‌നം പരിഹരിച്ചു- വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

ലഹരിക്കെതിരേ സംരക്ഷണ ശൃംഖല: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Aswathi Kottiyoor

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി.

Aswathi Kottiyoor
WordPress Image Lightbox