25 C
Iritty, IN
November 23, 2024
  • Home
  • Iritty
  • ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
Iritty

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

ഇരിട്ടി: വെള്ളറ കോളനിക്ക് സമീപത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച മണാളി ചന്ദ്രനും ,രാജേഷിനും, രണ്ടര വയസുകാരി നുമ തസ്മിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. രാജന്റെയും ,നുമ തസ്മിന്റെയും മൃതദേഹം ചൊവ്വാഴ്ച രാത്രിയിലും മണാളി ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയും സംസ്‌കരിച്ചു. മേനച്ചോടിയിലെ ഭാര്യവീട്ടിലെത്തിച്ച മണാളി ചന്ദ്രന്റെ മൃതദേഹത്തില്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്
പുളക്കുറ്റി വെള്ളറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടരവയസുകാരി ഉള്‍പ്പെടെ 3 പേരുടെ ജീവനാണ് നഷ്ടമായത്. തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് രണ്ടര വയസ്സുകാരി നുമ തസ്മിന്‍, വെള്ളറ താഴെ കോളനിയിലെ രാജേഷ്, മണാളി ചന്ദ്രന്‍ എന്നിവര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. നുമയുടെയും രാജേഷിന്റെയും മൃതദേഹം ദുരന്തനിവാരണ സേനാംഗങ്ങളുടെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാവിലെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നുമയുടെ മൃതദേഹം സ്വദേശമായ പത്തനംതിട്ട കരിമണ്ണൂരിലേക്ക് കൊണ്ടുപോയി. രാജേഷിന്റെ മൃതദേഹം ചൊവ്വാഴ്ച തന്നെ സംസ്‌കരിക്കുകയും ചെയ്തിരുന്നു. തലശേരി ജനറല്‍ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച്ച ഉച്ചയോടെയാണ് ചന്ദ്രന്റെ മൃതദേഹം ഭാര്യ വീടായ മേനച്ചോടിയിലേക്ക് കൊണ്ടുവന്നത്. ഉരുള്‍പൊട്ടലില്‍ ചന്ദ്രന്റെ വീടുള്‍പ്പെടെ പൂര്‍ണ്ണമായും തകർന്നിരുന്നു. ഇതിനാലാണ് ഭാര്യവീടായ മേനച്ചോടിയി എത്തിച്ച് സംസ്കരിച്ചത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും ചന്ദ്രന് അന്തിമോപചാരം അര്‍പ്പിക്കാനുമായി എം ൽ എമാരായ അഡ്വ.സണ്ണി ജോസഫ്, കെ.കെ. ശൈലജ ടീച്ചർ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റിജി, വൈസ് പ്രസിഡന്റ് ഇ.കെ. സുധീഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ മാസ്റ്റർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് മേനച്ചോടിയിലെ വീട്ടിലെത്തിയിരുന്നു. വൈകുന്നേരത്തോടെ ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, പേരാവൂർ മണ്ഡലം നേതാക്കളായ ജ്യോതി പ്രകാശ്, പി.ജി. സന്തോഷ്, ബാബു വർഗ്ഗീസ് എന്നിവരും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

Related posts

തില്ലങ്കേരിയിൽ പുലിയെ കണ്ടതായി റബ്ബർവെട്ട്‌ തൊഴിലാളി ; പ്രദേശവാസികൾ വാസികൾ ആശങ്കയിൽ

Aswathi Kottiyoor

കൂട്ടുപുഴ പാലം: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി‌

Aswathi Kottiyoor

വെള്ളക്കെട്ടിനിടയാക്കുന്ന കലുങ്ക് മാറ്റാതെ ബൈപ്പാസ് റോഡ് നിർമ്മാണം പ്രതിഷേധം വ്യാപകം

Aswathi Kottiyoor
WordPress Image Lightbox