28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുമതിയില്ല
Kerala

കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുമതിയില്ല

സ്കൂള്‍ കുട്ടികളെ ക്ലാസ്സ് സമയത്ത് മറ്റു പരിപാടികള്‍ക്ക് കൊണ്ടുപോകുന്നതിനിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളില്‍ കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളും പൊതു ചടങ്ങുകളും നിരന്തരം സംഘടിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിന് അനുമതി നല്‍കുന്നതല്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്. ഹൈസ്കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. എന്നാല്‍ സ്കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികൾ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നു. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍ജിഒകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മേലില്‍ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ല.

Related posts

വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Aswathi Kottiyoor

വിധിയിൽ തൃപ്തനാണ്, ജീവപര്യന്തം പ്രതീക്ഷിച്ചിട്ടില്ല’ : വിസ്മയയുടെ അച്ഛൻ

Aswathi Kottiyoor
WordPress Image Lightbox