35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ബഫർസോൺ: വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയിലേക്ക്.*
Kerala

ബഫർസോൺ: വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയിലേക്ക്.*


ന്യൂഡൽഹി ∙ വന്യജീവി സങ്കേതങ്ങൾ, ദേശീയപാർക്കുകൾ എന്നിവയുടെ ബഫർസോൺ സംബന്ധിച്ച ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ലോക്സഭയിൽ വ്യക്തമാക്കിയതാണിത്. ഉത്തരവിലെ 44(എ), 44(ഇ) എന്നീ ഖണ്ഡികകൾ സംബന്ധിച്ചാണ് വിശദീകരണം തേടുന്നതെന്ന് വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. കേരളത്തിലടക്കം ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനും കൊണ്ടുപോകുന്നതിനും തടസ്സമുണ്ടാകില്ലെന്നും ഭൂപേന്ദർ യാദവ് വ്യക്തമാക്കി.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയപാർക്കുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തനങ്ങളടക്കം പരിസ്ഥിതി ലോലമേഖലയിൽ നിരോധിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികൾ തടയുന്നതാണ് 44(എ) ഖണ്ഡിക. നേരത്തേ ഇതിൽ ഉൾപ്പെടാതിരുന്ന വന്യജീവി സങ്കേതങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുടെ പരിസ്ഥിതിലോല പ്രദേശത്ത് ആരംഭിച്ച പ്രവൃത്തികൾ പ്രത്യേക അനുമതിയോടെ നടത്താൻ നിർദേശിക്കുന്നതാണ് 44(ഇ). കേന്ദ്രസർക്കാർ കോടതിയിൽ പോകുന്നതിനാലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലും കൂടുതൽ വിശദീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള അംഗങ്ങളെല്ലാം പരിസ്ഥിതിലോല മേഖല സംബന്ധിച്ച ആശങ്കകൾ വ്യക്തമാക്കിയിരുന്നു. വന്യമൃഗങ്ങൾ കൃഷിക്കാർക്കുണ്ടാക്കുന്ന നാശങ്ങളും എംപിമാർ ഉന്നയിച്ചു.

Related posts

കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

Aswathi Kottiyoor

*ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും*

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം വൈ​കു​മെ​ന്ന് ധ​ന​വ​കു​പ്പ്.

Aswathi Kottiyoor
WordPress Image Lightbox