24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദുരന്ത മേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്ക്; ക്വാറികളുടെ പ്രവർത്തനം ആഗസ്ത് 7 വരെ നിർത്തിവെക്കും
Kerala

ദുരന്ത മേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്ക്; ക്വാറികളുടെ പ്രവർത്തനം ആഗസ്ത് 7 വരെ നിർത്തിവെക്കും

കണ്ണൂർ ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ച സാഹചര്യത്തിൽ അപകട സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർദേശം നൽകി.

ഇതിന് തദ്ദേശ സ്ഥാപനങ്ങളും റവന്യു വകുപ്പ് അധികൃതരും നേതൃത്വം നൽകും. ഉരുൾപൊട്ടി ഗതാഗതം പൂർണമായി നിർത്തിവെച്ച നിടുംപൊയിൽ- മാനന്തവാടി റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും, ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ആഗസ്ത് 7 ഞായറാഴ്ച വരെ നിർത്തിവെക്കാനും യോഗം തീരുമാനിച്ചു. ഉരുൾപൊട്ടൽ നാശം വിതച്ച ദുരന്ത മേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്താൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി നിർദേശം നൽകി.

അടിയന്തര ഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ ദുരിതാശ്വാസ ക്യാമ്പിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർണ സജ്ജമാക്കി നിർത്തണം. കൺട്രോൾ റൂം സംവിധാനവും ഒരുക്കണം. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കി ധനസഹായം ലഭ്യമാക്കാൻ പ്രത്യേക റവന്യു സംഘങ്ങളെ നിയോഗിക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഥാസമയം ഇടപെടാൻ പ്രാേദശിക തലങ്ങളിൽ യോഗങ്ങൾ ചേർന്ന് ദുരന്ത നിവാരണ നടപടികൾ കൈക്കൊള്ളാനും നിർദേശം നൽകി.

Related posts

കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും: മുഖ്യ പരിശീലകർക്കുള്ള പരിശീലനം ആരംഭിച്ചു

Aswathi Kottiyoor

തിരുവോണം ബമ്പർ വിൽപ്പനയിൽ സർവകാല റെക്കോർഡ്.

Aswathi Kottiyoor

അടുത്ത പൂരം ഏപ്രിൽ 19ന്‌: തൃശൂർ പൂരം ഉപചാരംചൊല്ലി പിരിഞ്ഞു

WordPress Image Lightbox