24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
Kerala

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കൊങ്കൺ പാതയിൽ മുരിടേശ്വറിനും ഭട്‌കലിനുമിടയിൽ മണ്ണിടിഞ്ഞ് ട്രയിൻ ഗതാഗതം താറുമാറായി. ചൊവ്വ രാവിലെ എട്ട് മണിയോടെയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞത്. ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. മഡ്ഗാവ് ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിനാണ് റദ്ദാക്കിയത്. മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

തിരുവനന്തപുരം വെരാ വെൽ, ലോകമാന്യതിലക് കൊച്ചുവേളി, കാർവാർ- യശ്വന്ത്പൂർ, ബംഗളൂരു കാർവാർ, എറണാകുളം പൂന പൂർണ എക്സ്പ്രസ്, തിരുനൽവേലി- ഹംസഫർ എക്സ്പ്രസ് എന്നി ടെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നാല് മണിക്കൂറിലോറെ പിടിച്ചിട്ടു. കേരളത്തിൽ നിന്നുള്ള മൂകാംബികയിലേക്കുളള 150 ലേറെ യാത്രക്കാരെ സേനാപുര സ്റ്റേഷനിൽ നിന്നും വിവിധ വാഹനങ്ങളിൽ കയറ്റിവിട്ടു.

Related posts

പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡ്: മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

Aswathi Kottiyoor

കുശലാന്വേഷണവുമായി കുട്ടികൾക്ക് അരികിലെത്തി മേയർ

Aswathi Kottiyoor

തൊഴിലരങ്ങത്തേക്ക്‌ രണ്ടാംഘട്ടം ആരംഭിക്കുന്നു ; 60,000 സ്‌ത്രീകൾക്കുകൂടി വിജ്ഞാനത്തൊഴിൽ

Aswathi Kottiyoor
WordPress Image Lightbox