24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കശുവണ്ടിക്ക്‌ ലോട്ടറിയടിച്ചു ; ഓണക്കിറ്റിലെ വിഐപി
Kerala

കശുവണ്ടിക്ക്‌ ലോട്ടറിയടിച്ചു ; ഓണക്കിറ്റിലെ വിഐപി

സർക്കാർ നൽകുന്ന ഓണക്കിറ്റിലെ വിഐപി വിഭവമാണ്‌ കശുവണ്ടിപരിപ്പ്‌. ഇത്തവണ അമ്പത്‌ ഗ്രാമിന്റെ 80 ലക്ഷം പാക്കറ്റിലായി 400 ടൺ പരിപ്പാണ്‌ ആവശ്യം. ഇതത്രയും എത്തിക്കുക കശുവണ്ടി വികസന കോർപ്പറേഷനും കാപക്‌സും ചേർന്നാണ്‌. ഇരു സ്ഥാപനങ്ങൾക്കും 40 കോടിയുടെ വിറ്റുവരവുണ്ടാകും. അന്താരാഷ്‌ട്ര മാർക്കറ്റിൽ തോട്ടണ്ടിക്ക്‌ വിലക്കൂടുതലും പരിപ്പിന്‌ വിലക്കുറവും അനുഭവപ്പെടുന്ന സാഹചര്യത്തിൽ കശുവണ്ടി വ്യവസായത്തിന്‌ ഈ തീരുമാനം വലിയ ആശ്വാസമായി.

സർക്കാർ തീരുമാനത്തെ തുടർന്ന്‌ കഴിഞ്ഞദിവസം സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥർ കാഷ്യൂ കോർപറേഷന്റെ കൊല്ലത്തെ ഫാക്‌റി സന്ദർശിച്ചിരുന്നു. പാക്കിങ് ജോലി തുടങ്ങി. ഒരു ലക്ഷം പാക്കറ്റ്‌ ചൊവ്വാഴ്‌ച വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണിലെത്തും. സർക്കാരിന്റെ നിലപാട്‌ കശുവണ്ടി വ്യവസായത്തിന്‌ ഉണർവേകുമെന്നും കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹനും കാപക്‌സ്‌ ചെയർമാൻ എം ശിവശങ്കരപിള്ളയും പറഞ്ഞു. കശുവണ്ടിപ്പരിപ്പിൽനിന്നു കാഷ്യൂവിറ്റ ഉൽപ്പാദിപ്പിച്ച്‌ കുട്ടികൾക്ക്‌ നൽകാനും കശുമാങ്ങയിൽനിന്നു ഫെനി ഉൽപ്പാദിപ്പിക്കാനുമുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്‌.

Related posts

41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ; രാജ്യാന്തര വിദ്യാർഥി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

വോട്ടർപട്ടിക പുതുക്കൽ നവംബർ ഒന്നിന് തുടങ്ങും

Aswathi Kottiyoor

കൊച്ചിയിൽനിന്നു കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox