24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ് വണ്‍ ട്രയല്‍ റിസള്‍ട്ട്: കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്‌നം പരിഹരിച്ചു- വിദ്യാഭ്യാസ മന്ത്രി
Kerala

പ്ലസ് വണ്‍ ട്രയല്‍ റിസള്‍ട്ട്: കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്‌നം പരിഹരിച്ചു- വിദ്യാഭ്യാസ മന്ത്രി

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റിന്റെ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിയിരുന്ന പോര്‍ട്ടലിന്റെ നാല് സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് ഇന്നലെ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിന് തടസം നേരിട്ടതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡാറ്റാ സെന്റര്‍,ഐ റ്റി മിഷന്‍, എന്‍ഐസി അധികൃതര്‍ എന്നിവര്‍ കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്‌നം പരിഹരിച്ചു.

30ന് രാവിലെ 11.50 വരെ 1,76, 076 പേര്‍ റിസള്‍ട്ട് പരിശോധിക്കുകയും അതില്‍ 47,395 പേര്‍ അപേക്ഷയില്‍ തിരുത്തലുകള്‍ അല്ലെങ്കില്‍ ഓപ്ഷനുകള്‍ കൂട്ടിചേര്‍ക്കുകയുമുണ്ടായി.അപേക്ഷ സമര്‍പ്പണ നടപടികള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പ്രവേശന നടപടികള്‍ സുഗമമായി നടക്കും. മുന്‍വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി അറിയിച്ചു.

Related posts

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ഭൂമി വി​ട്ടുന​ൽ​കാ​ൻ കു​ടു​ത​ൽ ക​ർ​ഷ​ക​ർ

Aswathi Kottiyoor

ചെറിയ ലഹരി ഉപയോഗം കുറ്റമല്ലാതാക്കാൻ നീക്കം.

Aswathi Kottiyoor

എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox