Uncategorized

സാബു എം ജേക്കബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി,തന്‍റെ ജീവന് ഭീഷണിയുണ്ട്’; പൂതൃക്ക മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നില്‍ കോണ്‍ഗ്രസുമായുള്ള പണമിടപാടാണെന്ന ട്വന്റി 20 പാര്‍ട്ടി ആരോപണത്തില്‍ പ്രതികരിച്ച് പൂജ ജോമോന്‍. തന്റെ പേരിലുള്ള സഹകരണ ബാങ്കിലെ വായ്പ കോണ്‍ഗ്രസ് അടച്ചുതീര്‍ക്കുമെന്ന ഡീലുണ്ടെന്ന ട്വിന്റി 20യുടെ ആരോപണം പൂജ തള്ളി. പീറ്റര്‍ ജോസഫ് കുടുംബ സുഹൃത്താണ്. അദ്ദേഹവുമായി സംസാരിക്കുന്ന വീഡോയാണ് വ്യാപകമായി പ്രചരിക്കുന്നതെന്നും പൂജ മാധ്യമങ്ങളോട് പറഞ്ഞു. സാബു എം ജേക്കബ് ബൂര്‍ഷ്വ നേതാവാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ വിഷമാണെന്നും പൂജ ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസ് അംഗീകരിക്കാത്ത് കൊണ്ടാണ് ബിജെപിയില്‍ പോകുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞതായി അവര്‍ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍ കോണ്‍ഗ്രസില്‍ പോകാമെന്ന് സാബു പറഞ്ഞു. ബാബു ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയില്‍ ആലോചിക്കാതെ ആണെന്നും അവര്‍ പറഞ്ഞു.

സാബു എം ജേക്കബ് തന്നെ ഭയങ്കരമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവന് ഭീഷണിയുണ്ട്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും പറ്റുമെന്ന ഭയമുണ്ട്. തനിക്ക് സഹകരണ ബാങ്കിലുള്ള ലോണ്‍ ഇപ്പോഴും അടച്ചു തീര്‍ക്കാനുണ്ട്. കോടീശ്വരനായ സാബുവിനെതിരെ കേസ് കൊടുക്കാന്‍ തനിക്ക് ആവില്ല. അതിനുള്ള സാമ്പത്തികമില്ല. സ്വതന്ത്ര രാഷ്ട്രീയ സംഘടന ആയതുകൊണ്ടാണ് ട്വന്റി 20യില്‍ ചേര്‍ന്നത്. ബിജെപിയെ കുറ്റം പറഞ്ഞയാളാണ് സാബു. ഇഡിയെ ഭയപ്പെട്ടാണ് സാബു ബിജെപിയില്‍ ചേര്‍ന്നത്. തന്നെ ജയിപ്പിച്ചവരെ ഓര്‍ത്താണ് താന്‍ മൂന്നുമാസം പിടിച്ചുനിന്നത്. കമ്മറ്റികള്‍ വിളിച്ചുകൂട്ടി തന്നെ മാനസികമായി പീഡിപ്പിച്ചു. ജീവന് ഭീഷണി ഉണ്ടാകുമെന്ന് പേടിച്ചാണ് മറ്റ് മെമ്പര്‍മാര്‍ അവിടെ തുടരുന്നതെന്നും അവര്‍ ആരോപിച്ചു.സാബു എം ജേക്കബ് നേരിട്ടാണ് തന്നെ ഭീഷണിപെടുത്തിയത്. രാജിവെക്കും എന്ന് പറഞ്ഞപ്പോള്‍ ബാലചാപല്യം കാണിക്കരുത് എന്ന് പറഞ്ഞു. അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു. എല്ലാവരെയും പേടിപ്പിച്ച് കൂടെ നിര്‍ത്തുന്നു. മറ്റ് മുന്നണികളിലേക്ക് ഇല്ല. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം മെമ്പര്‍ സ്ഥാനവും രാജിവെച്ചു.ബാബു ദിവാകരനെ പര്‍ച്ചെയ്സ് ചെയ്തു. മണ്ഡലത്തില്‍ മത്സരിക്കാന്‍ ആളില്ലായിരുന്നു. ട്വന്റി 20 പ്രവര്‍ത്തിക്കുന്നത് ബിജെപി പറയുന്നത് പോലെയാണ്. പഞ്ചായത്തില്‍ ഇനിയും രാജികള്‍ പ്രതീക്ഷിക്കാം. സജീന്ദ്രന്റെ പേര്‍ ഇതിലേക്ക് വലിച്ചിഴത് കോണ്‍ഗ്രസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍. ശ്രീനിജനെ കരുവാക്കി കോണ്‍ഗ്രസ്സിനെ നശിപ്പിക്കണം എന്ന് സാബു പറഞ്ഞു. എത്ര പണവും മദ്യവും വേണമെങ്കിലും ചിലവഴിക്കാം എന്ന് പറഞ്ഞുവെന്നും പൂജ ആരോപിച്ചു. ബാബു ദിവാകരന്‍ ഭാവിയില്‍ അനുഭവിക്കുമെന്നും സത്യം മനസ്സിലാക്കുമ്പോള്‍ ബാബു ദിവാകരനും പാര്‍ട്ടി വിടുമെന്നും പൂജ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button