24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ‘ചുവട് 22’ ; കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം
Kerala

‘ചുവട് 22’ ; കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം

* ആദ്യ ബാച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത് 150 ചെയർപേഴ്‌സൺമാർ
* ആകെ 1070 സി.ഡി.എസ് ചെയർപേഴ്‌സൺമാർ പരിശീലനം നേടും

പുതുതായി ഭാരവാഹിത്വമേറ്റെടുത്ത കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുള്ള പഞ്ചദിന പരിശീലന പരിപാടി ‘ചുവട് 22’-ന് തിരുവനന്തപുരത്ത് ഇന്ന് (ജൂലൈ 29) തുടക്കമായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള 150 സി.ഡി.എസ് ചെയർപേഴ്‌സൺമാരാണ് തിരുവനന്തപുരം നാലാഞ്ചിറയിലെ മാർ ഗ്രിഗോറിയസ് റിന്യുവൽ സെൻററിൽ നടക്കുന്ന ആദ്യ ബാച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ആകെ ഏഴ് ബാച്ചുകളിലായാണ് ഈ റെസിഡൻഷ്യൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുള്ള 1070 സി.ഡി.എസ് ചെയർപേഴ്‌സൺമാരും പരിശീലനം നേടും. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ 30 പേർ ചേർന്നാണ് ‘ചുവട് 22’ പരിശീലനം നയിക്കുന്നത്. സെപ്റ്റംബർ അഞ്ചിനകം ഏഴ് ബാച്ചുകളുടെയും പരിശീലനം പൂർത്തിയാക്കും.

പരിശീലന ടീം അംഗം ദീപ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി പരിശീലന പരിപാടി വിശദീകരിച്ചു. ശ്രീകണ്ഠൻ (കില ക്യാംപ് കോ-ഓർഡിനേറ്റർ), വിപിൻ വിൽഫ്രഡ് (സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ) വിദ്യ നായർ വി.എസ് (സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ), പരിശീലന ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related posts

വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍

Aswathi Kottiyoor

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​യ​ർ ഇ​ന്ത്യ

Aswathi Kottiyoor

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: പൊലിഞ്ഞത് 641 ജീ​വ​നു​ക​ളെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox