24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളാ​ക്കി പ്ര​ഖ്യാ​പി​ക്ക​ണം: ഐ​എം​എ
Kerala

ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളാ​ക്കി പ്ര​ഖ്യാ​പി​ക്ക​ണം: ഐ​എം​എ

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രേ നി​ര​ന്ത​രം ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളാ​ക്കി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മ​ണ ഭീ​തി​മൂ​ലം യു​വ ഡോ​ക്ട​ർ​മാ​ർ സ്വ​ദേ​ശ​ത്ത് ജോ​ലി​ചെ​യ്യാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.
സ​മ്മേ​ള​നം ക​ണ്ണൂ​ർ ന​വ​നീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു . ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​ല​ളി​ത് സു​ന്ദ​രം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​മു​വ​ൽ കോ​ശി മു​ഖ്യാ​തി​ഥി​യാ​യി. ഡോ. ​സു​രേ​ന്ദ്ര​ബാ​ബു, ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ, ഡോ. ​വി. സു​രേ​ഷ്, ഡോ. ​നാ​രാ​യ​ണ നാ​യ്ക്, ഡോ. ​കെ.​ടി. മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
‘ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത മേ​ഖ​ല ‘ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ മു​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു ര​വീ​ന്ദ്ര​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. മു​ൻ ഡി​ജി​പി അ​ഡ്വ.​ടി. ആ​സി​ഫ​ലി, റൂ​റ​ൽ എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന്, ഡോ. ​ആ​ർ. ര​മേ​ശ്, ഡോ. ​ശ്രീ​കു​മാ​ർ വാ​സു​ദേ​വ​ൻ, ബാ​ർ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഇ.​പി. ഹം​സ​ക്കു​ട്ടി, ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​കെ.​വി.​ഫി​ലോ​മി​ന, പ്ര​സ് ക്‌​ള​ബ് പ്ര​സി​ഡ​ന്‍റ് സി​ജി ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.​
തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ൽ, പ്ര​ഗ​ത്ഭ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​രാ​യ ഡോ. ​ദി​നേ​ശ് ജ്യോ​തി​മ​ണി (ചെ​ന്നൈ), ഡോ. ​ജ​ഗ​ദീ​ഷ് മേ​നോ​ൻ, ഡോ. ​കാ​ളി​യ​മൂ​ർ​ത്തി എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു

Related posts

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor

ഉദ്യോഗസ്ഥർ സംരംഭർക്കാപ്പം സഞ്ചരിക്കണം: മന്ത്രി

Aswathi Kottiyoor

സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox