24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കിളിയന്തറ ബേങ്ക് എഴുപതാം വാർഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം.
Iritty

കിളിയന്തറ ബേങ്ക് എഴുപതാം വാർഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം.

ഇരിട്ടി: കിളിയന്തറ സർവ്വിസ് സഹകരണ ബേങ്ക് എഴുപതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭരണസമിതി പ്രസിഡൻ്റ് എൻ.എം.രമേശൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 9 മാസം നീണ്ടു നിൽക്കുന്ന പരിപാടി നാളെ വള്ളിത്തോട്ടിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ആഘോഷ കലണ്ടർ പ്രകാശനവും, പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി സ്ഥാപക മെമ്പർ മാരെ ആദരിക്കലും, ജില്ലാ സഹകരണ സംഘം ജോയൻ്റ് രജിസ്ട്രാർ വി.രാമകൃഷ്ണൻ നിക്ഷേപം സ്വികരിക്കുകയും ചെയ്യും, മേഖലയിലെ സഹകരണ സംഘം പ്രതിനിധികളും ജനപ്രതിനിധികളുംവിവിധ രാഷ്ട്രിയ പ്രതിനിധികളും ചടങ്ങിൽപങ്കെടുക്കും.
1953 ൽ രജിസ്റ്റർ ചെയ്ത ബേങ്കിന് 4 ശാഖകൾ, 2 നീതി മെഡിക്കൽ സ്റ്റോർ, ബിൽഡിംങ്ങ് മെറ്റീരിയൽ ഷോപ്പ് എന്നിവയും ഉണ്ട്. ആഘോഷങ്ങളുടെ ഭാഗമായി കർഷക-സഹകരണ സെമിനാർ, പ്രവാസി സംഗമം, വ്യാപാരി സംഗമം, തുടങ്ങിയ വിവിധപരിപാടികളും. നടത്തും. പത്ര സമ്മേളനത്തിൽ സെക്രട്ടറി എൻ.അശോകൻ, വൈസ് പ്രസിഡൻ്റ് സജി.പി.മാത്യു, വി.പി.മധു എന്നിവരും പങ്കെടുത്തു.

Related posts

ഇരിക്കൂറിലെ ‘ദൃശ്യം’ മോഡൽ കൊലപാതകം; രണ്ടാം പ്രതിയും പോലിസ് പിടിയിലായി*

Aswathi Kottiyoor

സൗജന്യ വൈഫൈ പദ്ധതി

Aswathi Kottiyoor

ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ വിദേശ സർവ്വകലാശാല വിദ്യാഭ്യാസ സ്കോളർഷിപ് കരസ്ഥമാക്കി ഇരിട്ടി സ്വദേശി

Aswathi Kottiyoor
WordPress Image Lightbox