24.7 C
Iritty, IN
July 18, 2024
  • Home
  • Kerala
  • കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ക്യൂബൻ അംബാസഡർ
Kerala

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ക്യൂബൻ അംബാസഡർ

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ക്യൂബൻ അംബാസഡർ അലജാന്ദ്രോ സിമൻകാസ് മാരിൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അംബാസഡർ അഭിനന്ദിച്ചു. കോവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബാസഡർ വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവർത്തനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാൻ സഹായിച്ചത്. കേരളത്തിലും പ്രാഥമികാരോഗ്യ തലം ശക്തമാണ്. കോവിഡ്, നിപ തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായത് ഇത്തരം ആരോഗ്യ അടിത്തറയാണ്. ആരോഗ്യ രംഗത്ത് സഹകരിക്കാൻ പറ്റുന്ന മേഖലയിൽ സഹകരിക്കുന്നതാണ്. കുടുംബ ഡോക്ടർ പദ്ധതി, റഫറൽ സംവിധാനങ്ങൾ, വാക്സിൻ, മരുന്ന് ഉദ്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, മെഡിക്കൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരിക്കുമെന്നും അംബാസഡർ പറഞ്ഞു.
കോവിഡ്, നിപ, മങ്കിപോക്സ് തുടങ്ങിയ പകർച്ചവ്യാധികളെ കേരളം പ്രതിരോധിക്കുന്ന വിധം മന്ത്രി വീണാ ജോർജ് വിവരിച്ചു. സബ് സെന്റർ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ത്രിതല സംവിധാനത്തിലൂടെയാണ് ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നത്. ഫീൽഡ്തല പ്രവർത്തകർ മുതലുള്ള ആരോഗ്യ പ്രവർത്തകർ എപ്പോഴും കർമ്മനിരതരായി ആരോഗ്യ മേഖലയ്ക്ക് ഒപ്പം തന്നെയുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. വേണു രാജാമണി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എസ്.എച്ച്.എസ്.ആർ.സി. എക്സി. ഡയറക്ടർ ഡോ. ജിതേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Related posts

സം​സ്ഥാ​ന​ത്തി​ന് 2.65 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

റോഡിൽനിന്ന വിദ്യാർഥിനിയെ എടുത്തുയർത്തി നിലത്തിട്ടു, അയൽവാസി പിടിയിൽ.*

Aswathi Kottiyoor

ഇല കരിച്ചില്‍ രോഗം കണ്ണൂർ ജില്ലയിൽ വ്യാപകമാകുന്നു

Aswathi Kottiyoor
WordPress Image Lightbox