24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു.
Peravoor

സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു.

മുരിങ്ങോടി: ശ്രീ ജനാർദന എൽപി സ്കൂൾ മുരിങ്ങോടിയിൽ സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു. നിലവിലുള്ള ഇലക്ഷൻ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഇലക്ഷൻ നടത്തിയത്. ഇലക്ഷൻ ഓഫീസർമാരായി വിദ്യാർഥികൾ തന്നെയാണ് പ്രവർത്തിച്ചത്. അദിയ കെ.കെ പ്രിസൈഡിങ് ഓഫീസറായും, സന ഫാത്തിമ, ഷസിൻ ഷഹറാൻ എന്നിവർ പോളിംഗ് ഓഫീസർമാരായും, ഷാൻ കൃഷ്ണ, മുഹമ്മദ് കെ.പി, മിൻഹ മെഹബിൻ, ഫാത്തിമ വി.പി എന്നിവർ ബൂത്ത് ഏജന്റുമാരായും, അത്യുഷ്ദേവ് സെക്യൂരിറ്റി ഓഫീസറായും പ്രവർത്തിച്ചു. വാശിയേറിയ ഇലക്ഷനിൽ നാലാം ക്ലാസിലെ അമീന അസ്‌ലം സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ഡെപ്യൂട്ടി ലീഡറായി ആദിദേവ് കെ.എസും, വിദ്യാരംഗം സ്റ്റുഡന്റ് കൺവീനറായി അഭിനന്ദ് ജിതേഷും, ഡെപ്യൂട്ടി കൺവീനറായി അനാമിക അലക്സും തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മിസ്ട്രസ് സിമി ടീച്ചറും മറ്റ് അദ്ധ്യാപകരും ഇലക്ഷന് മേൽനോട്ടം വഹിച്ചു.

Related posts

വാഷ് കൈവശം വച്ച കേസിൽ പേരാവൂർ എക്സൈസ് പിടികൂടിയ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി; പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി………….

Aswathi Kottiyoor

അ​ത്തി​ക്ക​ണ്ട​ത്തെ ഭ​ക്ഷ്യ വി​ഷ​ബാ​ധ; കി​ണ​ർവെ​ള്ളം സം​ബ​ന്ധി​ച്ചും സം​ശ​യം

Aswathi Kottiyoor

പ​ന്നി​ക​ളുടെ ദ​യാ​വ​ധം ന​ട​ത്തി

Aswathi Kottiyoor
WordPress Image Lightbox