24.2 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • പ്ലസ് വൺ: ആദ്യ അലോട്ട്‌മെന്റ് 3ന്‌; ക്ലാസ്‌ 22ന് തുടങ്ങും
Thiruvanandapuram

പ്ലസ് വൺ: ആദ്യ അലോട്ട്‌മെന്റ് 3ന്‌; ക്ലാസ്‌ 22ന് തുടങ്ങും

തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി. 28ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്‌ത്‌ മൂന്നിന്‌ ആദ്യ അലോട്ട്‌മെന്റ്. 20ന് മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസ്‌ ആരംഭിക്കും. 23 മുതൽ 30 വരെ സപ്ലിമെന്ററി പ്രവേശനം. സ്‌പോർട്‌സ് ക്വോട്ട ഒന്നാം അലോട്ട്‌മെന്റ് ആഗസ്‌ത്‌ മൂന്നിനും അവസാന അലോട്ട്‌മെന്റ് 17നും.

കമ്യൂണിറ്റി ക്വോട്ടയിൽ ആഗസ്‌ത്‌ ആറോടെ ഡാറ്റ എൻട്രി പൂർത്തിയാക്കി ഒമ്പതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കും. മാനേജ്‌മെന്റ്, അൺ എയ്ഡഡ് പ്രവേശനം ആഗസ്‌ത്‌ ആറുമുതൽ 20 വരെ. അപേക്ഷ സ്വീകരിക്കുന്നത്‌ ചൊവ്വ വൈകിട്ട്‌ അവസാനിച്ചു. 11ന് ആരംഭിച്ച അപേക്ഷാ സമർപ്പണം സിബിഎസ്ഇ വിദ്യാർഥികൾക്കായി നീട്ടി നൽകിയതോടെയാണ് സമയം പുനക്രമീകരിച്ചത്.

Related posts

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി –

Aswathi Kottiyoor

സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയ സാധ്യത; കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.

Aswathi Kottiyoor
WordPress Image Lightbox