വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൂട്ടനടപടി. വടകര സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലംമാറ്റും. 27 പോലീസുകാരെ സ്ഥലംമാറ്റാന്‍ ഉത്തരവായി.
സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ഒരു പോലീസുകാരനെ കൂടി സസ്പെന്‍ഡ് ചെയ്തു. സജീഷ് എന്ന പോലീസുകാരനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നേരത്തെ മൂന്നു പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സജീവന്റെ മരണത്തില്‍ തീര്‍ത്തും മനുഷ്യത്വരഹിതമായ നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ വിലയിരുത്തിയത്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെയും സുഹൃത്തുക്കളെയും പോലീസ് സ്റ്റേഷനിലെത്തി മര്‍ദിച്ചെന്നാണ് ആരോപണം.
സ്റ്റേഷനില്‍വച്ച് സജീവന് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചിട്ടും അടിയന്ത ചികിത്സ നല്‍കിയില്ലെന്നും പകരം പരിഹസിച്ചെന്നുമാണ് പരാതി.