കുടകിൽ ശരണ്യയെ കാണാതായിട്ട് നാലാം ദിവസം; തിരച്ചിൽ തുടരുന്നു

കർണാടക: കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനിക്കായുള്ള തിരച്ചിൽ തുടരുന്നു. നാദാപുരം സ്വദേശി ശരണ്യയെ കാണാതായിട്ട് ഇന്നേക്ക് നാല് ദിവസമായി. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കർണാടക പൊലീസും വനം വകുപ്പും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ശരണ്യയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കണമെന്ന് ശരണ്യയുടെ പിതാവ് ഗോപി ആവശ്യപ്പെട്ടു. ശരണ്യയുടെ സഹോദരൻ ശ്യാം കുടകിൽ എത്തി
ഐടി പ്രൊഫഷണലായ ശരണ്യ ഏപ്രിൽ രണ്ടിനാണ് ട്രെക്കിങ്ങ് ആരംഭിച്ചത്. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണ് വ്യാഴാഴ്ച ശരണ്യ കുടകിൽ എത്തിയത്. ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തത്.
ട്രെക്കിങ്ങ് റൂട്ടിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. കാണാതാകുന്നതിന് മുമ്പ് അവർ ഫോണിൽ വിളിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.




