കെഎസ്ആർടിസി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു വിഭാഗം ജീവനക്കാരാണ് ഹര്‍ജി നല്‍കിയത്.
ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കോർപ്പറേഷൻ നിരവധി വിഭാഗത്തിന് യാത്രാ ആനുകൂല്യം നൽകുന്നുണ്ടെങ്കിലും സർക്കാർ വേണ്ടത്ര രീതിയിൽ പിന്തുണ നൽകുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം.
ശമ്പളവും പിഎഫും ഉള്‍പ്പെടെയുളള ആനൂകൂല്യങ്ങളും കിട്ടാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.