24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ശ്രദ്ധ ചെലുത്തുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
Kerala

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ശ്രദ്ധ ചെലുത്തുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ശ്രദ്ധ ചെലുത്തുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് നടത്തിയ ​ആദ്യ പ്രസംഗത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്റെ ഉറപ്പ്.

”ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിയാഘോഷിക്കുന്ന വേളയിലാണ് രാഷ്ട്രപതിയായി ചുമതലയേല്‍ക്കുന്നത് എന്നതില്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കും. ജനങ്ങളുടെ വിശ്വാസമാണ് എന്റെ കരുത്ത്. ദലിതരുടെ സ്വപ്നവും പൂവണിയും. എന്റെ ജീവിതം തന്നെയാണ് അതിനു തെളിവ്. പ്രാഥമിക വിദ്യാഭ്യാസം നേടുകയായിരുന്നു കുട്ടിക്കാലത്ത് എന്റെ ഏറ്റവും വലിയ സ്വപ്നം. പാവപ്പെട്ടവര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയണം​.​ അതിനുള്ള സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകണം. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. ചുമതലകള്‍ നിഷ്പക്ഷമായി നിര്‍വഹിക്കും. കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് എന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം. ”-മുര്‍മു പറഞ്ഞു.

Related posts

അസം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡിഷ ഭാഷകളിലും റേഷൻ കാർഡ്

Aswathi Kottiyoor

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ൽ ഹ​രി​ത ക​ര്‍​മ​സേ​ന ഹെ​ല്‍​പ് ലൈ​ന്‍

Aswathi Kottiyoor

ടൂറിസ്റ്റ് വാഹനങ്ങൾക്ക് എട്ടിന്റെ പണിയുമായി കേരള മോട്ടോർവാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox