24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം 644 മെട്രിക്ടണ്‍ കുറഞ്ഞു
Kerala

സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം 644 മെട്രിക്ടണ്‍ കുറഞ്ഞു

സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം കുറഞ്ഞെന്ന് കൃഷി വകുപ്പിന്റെ കണക്ക്. നാല് വര്‍ഷത്തിനിടെ 644.47 മെട്രിക് ടണ്ണിന്റെ കുറവാണ് കാണിക്കുന്നത്.

2015-16-ല്‍1123.42 മെട്രിക് ടണ്‍ ആയിരുന്നു രാസകീടനാശിനി ഉപയോഗം. എന്നാലിത് 2020-21-ല്‍ 478.95 മെട്രിക് ടണ്ണായി കുറഞ്ഞു.

രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച്‌ നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാന്‍ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു. അതേസമയം, കൃഷിവകുപ്പിന്റെ അഭിപ്രായം പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നുവരുമുണ്ട്. നിരോധിച്ച കള, കീടനാശിനികള്‍ പലതും മറ്റ് പേരുകളില്‍ ലഭ്യമാണ്. ഇത് ലൈസന്‍സും മറ്റും ഇല്ലാത്ത കടകളിലൂടെ രഹസ്യമായി വില്‍ക്കുന്നു. കുടിവെള്ളത്തിനും മറ്റും മാരക ദോഷമുണ്ടാക്കുമെന്ന് തെളിയിച്ച കീടനാശിനികള്‍ പുതിയ രൂപത്തില്‍ എത്തിയിട്ടുണ്ട്.

കൃഷിവകുപ്പിന്റെ കീടനാശിനി പരിശോധന ലാബില്‍ വര്‍ഷം 2500 സാംപിളുകളാണ് പരിശോധിക്കാന്‍ കഴിയുക. ഓരോ ജില്ലകളിലേയും ഡിപ്പോകളില്‍നിന്ന് പരിശോധനാ ഇന്‍സ്പെക്ടര്‍ സാമ്ബിള്‍ ശേഖരിച്ച്‌ അയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നിരോധിത രാസകീടനാശിനികള്‍ ഇത്തരം ഡിപ്പോകള്‍ വഴിയല്ല വിപണനം ചെയ്യുന്നത്.

Related posts

പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ.

Aswathi Kottiyoor

പ്രതിസന്ധി ഘട്ടങ്ങളിലും ഏറ്റെടുത്ത ചുമതലകൾ ഗംഭീരമായി നിർവഹിച്ച വ്യക്തിയാണ് വിശ്വാസ് മേത്ത: മുഖ്യമന്ത്രി

Aswathi Kottiyoor

സ്കൂൾ തുറക്കാൻ ഒരുക്കം; കോവിഡ് കുറഞ്ഞാൽ അടുത്തമാസം ഭാഗികമായി തുറന്നേക്കും.

Aswathi Kottiyoor
WordPress Image Lightbox