22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് 30 നകം നൽകണം
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് 30 നകം നൽകണം

2020 ൽ നടന്ന തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ ചെലവ് കണക്ക് സമർപ്പിക്കാതിരുന്നവരെ അയോഗ്യരാക്കുന്നതിനുള്ള കരട് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ വിശദീകരണവും ചെലവ് കണക്കും ജൂലൈ 30 നകം കമ്മീഷനിൽ ലഭ്യമാക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. 30 ന് ശേഷം ലഭിക്കുന്നവ പരിഗണിക്കില്ലെന്നും അറിയിച്ചു.

കരട് ലിസ്റ്റ് കമ്മീഷന്റെ വെബ്‌സൈറ്റിൽ (https://www.sec.kerala.gov.in) ജൂലൈ 5ന് പ്രസിദ്ധീകരിച്ചിരുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവർ പത്ത് ദിവസത്തിനകം കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകാൻ അറിയിച്ചിരുന്നു. ഇങ്ങനെ ലഭിച്ച റിപ്പോർട്ടുകളാണ് 30 നകം ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.
ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ജില്ലാ കളക്ടറാണ്. ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ.

Related posts

30 നാൾ കണ്ണൂർ കയറ്റി അയച്ചത്‌ 221 ടൺ പഴം പച്ചക്കറി

Aswathi Kottiyoor

പൊതുജനങ്ങള്‍ക്കും ആയുധപരിശീനം നല്‍കാനൊരുങ്ങി പോലീസ്

Aswathi Kottiyoor

കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox