24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കടലുണ്ടി അഴിമുഖത്ത് മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.
Kerala

കടലുണ്ടി അഴിമുഖത്ത് മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.

കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ് (23) ആണ് മരിച്ചത്. ശനി രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. കോഴിക്കോട് സിറ്റിയിൽ എച്ച്ഡിഎഫ്‌സി ബാങ്കിൽ ജീവനക്കാരനായിരുന്നു .

അഴിമുഖത്ത് പാലത്തിനടിയിലായി വെള്ളം കുറഞ്ഞ ഭാഗത്തിറങ്ങി പതിവുപോലെ വലയെറിയുന്നതിനിടെ അബദ്ധത്തിൽ അഴിമുഖത്തെ ചുഴിയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തിരമാലയിൽ അകപ്പെട്ടതോടെ ശ്രമം വിഫലമായി.

പിന്നീട് നാട്ടുകാരും മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും ചേർന്നു നടത്തിയ തിരച്ചിലിനിടെ സനീഷിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്‌പെക്‌ടർ പി ആർ സുനുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. അമ്മ: സത്യഭാമ. സഹോദരങ്ങൾ: സുബീഷ്, സുജീഷ്.

Related posts

പ​ക​ർ​ച്ച​പ്പ​നി ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പു​തു​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor

സംസ്ഥാനത്തിന് അഞ്ച് ലക്ഷം കോവിഷീല്‍ഡ് കൂടി; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 1.75 കോടി

Aswathi Kottiyoor

ഹ്രസ്വകാല, ഫിക്സഡ് നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox