24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന്‌ വീണ്ടും ഹൈക്കോടതി
Kerala

സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന്‌ വീണ്ടും ഹൈക്കോടതി

സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. പതിമൂന്നുകാരിയുടെ 30 ആഴ്‌ച പിന്നിട്ട ഗർഭച്ഛിദ്രത്തിന്‌ അനുമതി നൽകിയ ഉത്തരവിലാണ്‌ പരാമർശം. പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്‌. സമാനമായ മറ്റൊരു കേസിൽ സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസും നിർദേശിച്ചിരുന്നു.

അശ്ലീലദൃശ്യങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികൾക്ക് ബോധവൽക്കരണം നൽകണമെന്നും കോടതി നിർദേശിച്ചു. നീലച്ചിത്രങ്ങൾ കൗമാരക്കാരെ വഴിതെറ്റിക്കുന്നുണ്ട്‌. അടുത്തബന്ധുക്കളാണ് പല കേസിലും പ്രതികളാകുന്നതെന്നും കോടതി വിശദമാക്കി.

Related posts

ദേശീയ ശരാശരിയെക്കാൾ മുകളിൽ; സ്ത്രീകളിലെ പൊണ്ണത്തടിയിൽ മുന്നിൽ തിരുവനന്തപുരം.

Aswathi Kottiyoor

സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം

Aswathi Kottiyoor

പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ തടവും പിഴയും ; ഓർഡിനൻസ് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ

Aswathi Kottiyoor
WordPress Image Lightbox