27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • പ്ലാസ്റ്റിക് ഒഴിവാക്കാൻ ഒരുങ്ങി കതിരൂർ പഞ്ചായത്ത്
Kerala

പ്ലാസ്റ്റിക് ഒഴിവാക്കാൻ ഒരുങ്ങി കതിരൂർ പഞ്ചായത്ത്

ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കാൻ ബദൽ മാർഗവുമായി കതിരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ 30, 000 പേപ്പർ ബാഗുകൾ നിർമിച്ച് വിതരണം ചെയ്യും.

18 വാർഡുകളിലെയും കുടുംബശ്രീ അംഗങ്ങളും ഹരിതകർമ സേനയും സംയുക്തമായാണ് പേപ്പർ ബാഗുകൾ നിർമിക്കുക. പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചതോടെ കതിരൂരിലെ വ്യാപാരികൾ മറ്റു സംവിധാനമില്ലാതെ പ്രയാസത്തിലായിരുന്നു. ഇതോടെയാണ് ബദൽ മാർഗവുമായി കുടുംബശ്രീ മുന്നോട്ടുവന്നത്.

ആദ്യഘട്ടത്തിൽ വ്യാപാരികൾക്ക് സൗജന്യമായി നൽകാനും പിന്നീട് ചുരുങ്ങിയ നിരക്ക് ഈടാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 18 കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്കും ഹരിത കർമസേന അംഗങ്ങൾക്കും പരിശീലനം നൽകി.

ഇനി സിഡിഎസ് അംഗങ്ങൾ ഓരോ വാർഡിലെയും കുടുംബശ്രീ അംഗങ്ങൾക്ക് പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകും. ആഗസ്റ്റിൽ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നടക്കും. തൊഴിലില്ലാതെ പ്രയാസപ്പെടുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പദ്ധതി ഉപകാരപ്പെടുമെന്നും പഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പിപി സനിൽകുമാർ പറഞ്ഞു.

Related posts

സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ര്‍​ഷം ജൂ​​​ണ്‍ മൂ​​​ന്നി​​​നെ​​​ത്തു​​മെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ​​​നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം.

Aswathi Kottiyoor

*ഇടുക്കിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ചു, കണ്ണില്‍ മുളകുപൊടിയിട്ടു; അമ്മ അറസ്റ്റില്‍*

Aswathi Kottiyoor

വൃത്തിയും ശുചിത്വവുമുള്ള പൊതുശുചിമുറി സംവിധാനങ്ങൾ ആധുനിക സമൂഹത്തിന്റെ അനിവാര്യത: മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox