23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മട്ടന്നൂരിൽ മുൻസിഫ് കോടതി സ്ഥാപിക്കണം: ബാർ അസോസിയേഷൻക്ക്
Kerala

മട്ടന്നൂരിൽ മുൻസിഫ് കോടതി സ്ഥാപിക്കണം: ബാർ അസോസിയേഷൻക്ക്

മട്ടന്നൂരിൽ മുൻസിഫ് കോടതി സ്ഥാപിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് മട്ടന്നൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മട്ടന്നൂരിൽ മുൻസിഫ് കോടതിക്ക് ഹൈക്കോടതി അംഗീകാരം നൽകി 18 വർഷം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി ഉണ്ടായിട്ടില്ല. കോടതികളുടെ വികസനകാര്യത്തിൽ സർക്കാരിന് താത്‌പര്യമില്ലാത്ത സ്ഥിതിയാണ്. മുൻസിഫ് കോടതി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുമെന്നും ബാർ അസോസിയേഷൻ അറിയിച്ചു. ബാർ അസോസിയേഷന്റെ പരിശ്രമ ഫലമായി 2004 ജൂലായിൽ മട്ടന്നൂരിൽ മുൻസിഫ് കോടതിക്ക് ഹൈക്കോടതി അംഗീകാരം നൽകി ഉത്തരവിറക്കിയതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലം എം. എൽ. എ. മുതൽ മുഖ്യമന്ത്രി, ഗവർണർ, പ്രധാനമന്ത്രി എന്നിവർക്കുവരെ ബാർ അസോസിയേഷൻ നിവേദനം നൽകിയിരുന്നു.

Related posts

ജോലി തട്ടിപ്പ്: റെയിൽവേ ജീവനക്കാരിലേക്കും അന്വേഷണം

Aswathi Kottiyoor

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണര്‍ന്ന് മലയാളികള്‍

Aswathi Kottiyoor

*യുപിഐ പണമിടപാടിന് ഫോണ്‍ പേ പ്രൊസസിങ് ഫീസ് ഈടാക്കാന്‍ തുടങ്ങി.*

Aswathi Kottiyoor
WordPress Image Lightbox